Advertisment

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വീണ്ടും വൻ കഞ്ചാവ് വേട്ട: 14 കിലോ പിടികൂടി

author-image
ജോസ് ചാലക്കൽ
New Update
canaby seased palakkad-4

ഒലവക്കോട്: റെയിൽവേ സംരക്ഷണ സേനയുടെ പാലക്കാട് കുറ്റാന്വേഷണ വിഭാഗവും, പാലക്കാട്  എക്സൈസ് സർക്കിളും സംയുക്തമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ഉപേക്ഷിച്ച നിലയിൽ രണ്ടു ബാഗുകളിലായി 14 കിലോകഞ്ചാവ് കണ്ടെത്തി.

Advertisment

ഉച്ചയ്ക്ക്  ഒന്നരയോടെമണിയോട് കൂടിയാണ് സംഭവം.ഏകദേശം ഏഴ് ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവ്  പ്ലാറ്റ്ഫോം നമ്പർ മൂന്നിൽ നിന്നും കണ്ടെടുത്തത്. പരിശോധനകളിൽ നിന്ന് രക്ഷപ്പെടുന്നതിനായി യാത്രക്കാരുടെ ഇരിപ്പിടത്തിന്നടിയിൽ  ഉപേക്ഷിച്ച് കടന്നു കളഞ്ഞതാന്നെന്ന് സംശയിക്കുന്നു.

സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. കഞ്ചാവ് കൊണ്ടുവന്നവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് ആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 60 കിലോയോളം കഞ്ചാവും 4 പ്രതികളെയും റെയിൽവേ സ്റ്റേഷനിൽ പരിശോധനയ്ക്കിടെ പിടികൂടിയിരുന്നു.

ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം പാലക്കാട് സർക്കിൾ ഇൻസ്പെക്ടർ എൻ.കേശവദാസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ശ്രീധരൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം എസ്ഐമാരായ ദീപക്.എ.പി, എ.പി.അജിത്ത് അശോക്, എഎസ്ഐ കെ.എം.ഷിജു, ഹെഡ്കോൺസ്റ്റബിൾ എൻ.അശോക്, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ എം.എൻ.സുരേഷ്ബാബു, എം.സുരേഷ്കുമാർ, അരുൺ കുമാർ.എ.കെ എന്നിവരാണുണ്ടായിരുന്നത്.

Advertisment