Advertisment

പട്ടികജാതി-പട്ടികവർഗക്കാരുടെ തൊണ്ണൂറ് കോളനികളിൽ ഇപ്പഴും വൈദ്യൂതിയില്ല: വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി

author-image
ജോസ് ചാലക്കൽ
New Update
k krishnankutty palakkad

പാലക്കാട്: വൈദ്യുതി അപകടങ്ങളാൽ ആരും മരിക്കാതിരിക്കാനാണ് നാം ശ്രമിക്കേണ്ടതെന്നന്നും മരണശേഷം പത്തു ലക്ഷം രൂപയും റീത്തും നൽകിയതു കൊണ്ട് ഒരു മനുഷ്യജീവന്റെ വിലയാവില്ലെന്നും വൈദ്യൂതി വകുപ്പുമന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു.

Advertisment

നവീകരിച്ച പാലക്കാട് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടേറ്റ് മീറ്റർ ടെസ്റ്റിങ്ങ് ആന്‍ഡ് സ്റ്റാൻഡേർഡ് ലാബോറട്ടറിയുടെ ഉദ്ഘാടനവും വൈദ്യൂതി സുരക്ഷാ സെമിനാറും മുഹമ്മദ് ബാഗ് ഇവന്‍റ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പട്ടികജാതി-പട്ടികവർഗക്കാരുടെ തൊണ്ണൂറു കോളനികളിൽ ഇപ്പഴും വൈദ്യുതി എത്തിയിട്ടില്ലെന്നും അർഹതയുള്ള പാവപ്പെട്ടവർക്കാണ് സബ്സിഡി നൽകേണ്ടതെന്നും മന്ത്രി പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയായി. ചീഫ് ഇലക് ട്രിക്കൽ എഞ്ചിനിയർ ജി.വിനോദ് ആ മുഖ പ്രഭാഷണം നടത്തി. കെഎസ്ഇബിഎൽ സ്വതന്ത്ര ഡയറക്ടർ അഡ്വ: വി.മുരുകദാസ്, കെഎസ്ഇബി ഡെപ്യൂട്ടി എഞ്ചിനിയർ കെ.കെ ബൈജു, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.ടി.സന്തോഷ് എന്നിവർ സംസാരിച്ചു. 

ക്വാളിറ്റി കൺട്രോൾ ക്ലാസ് എസ് റിനോജോൺ, അനധികൃത വയറിങ്ങ് & ലൈസൻസിoഗ് ബോർഡ് നിയമ ബോധവൽക്കരണ ക്ലാസ് അസിസ്റ്റന്റ് ഇലക്ട്രിക്ക് ഇൻസ്‌പെക്ടര്‍ പി. നൗഫൽ എന്നിവർ നയിച്ചു.

Advertisment