New Update
/sathyam/media/media_files/l4dnBmEXzd2iOaH0B607.jpg)
പാലക്കാട്: പാലക്കാട് സീനിയർ ചേമ്പറിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നൽകിവരുന്ന "വിജയ സ്മൃതി" പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. തന്‍റെ പരിമിതികൾക്കുള്ളിൽ ഒതുങ്ങി നിന്നുകൊണ്ട് സാമൂഹിക സേവനം നടത്തുന്ന സ്ത്രീകൾക്കാണ് പുരസ്കാരം നൽകി വരുന്നത്.
Advertisment
യാതൊരു സാമ്പത്തിക സ്രോതസ്സും ഇല്ലാതെ സാമൂഹിക സേവനത്തിന് മുന്നിട്ടിറങ്ങുന്ന വനിതകളെയാണ് ഈ പുരസ്കാരത്തിന് തിരഞ്ഞെടുക്കുന്നത്. സംഘടനകൾക്കോ വ്യക്തികൾക്കോ പുരസ്കാര ജേതാവിനെ നിർദ്ദേശിക്കാവുന്നതാണ്.
10,000 രൂപയും അനുമോദന ഫലകവും അടങ്ങുന്നതാണ് അവാർഡ്. നോമിനേഷനുകൾ ഈ മാസം 31ന് മുൻപ് താഴെ കാണുന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്. ഫെബ്രുവരി 8ന് സമുചിതമായ ഒരു ചടങ്ങിൽ വച്ച് അവാർഡ് വിതരണം ചെയ്യും. അഡ്വ. എസ്.ടി സുരേഷ്, കൺവീനർ, "വിജയസ്മൃതി പുരസ്കാരം", കൊപ്പം 678 001. ഫോൺ: 9447354088.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us