/sathyam/media/media_files/MQOlV0KhaNrEZmx3Lr3O.jpg)
പല്ലഞ്ചാത്തനൂർ തെരുവത്തു പള്ളി ഉത്സവത്തിന് നേർച്ചകളുമായി തമിഴ്‌നാട്ടിൽ നിന്നും എത്തിയ വിശ്വാസികൾ
തത്തമംഗലം: പല്ലഞ്ചാത്തനൂർ തെരുവത്ത് പള്ളി നേർച്ചകളുമായി തമിഴ്‌നാട്ടിൽ നിന്നും കാളവണ്ടികൾ എത്തിത്തുടങ്ങി. പൊള്ളാച്ചി, കിണത്തുക്കടവ്, ഉടുമൽപ്പേട്ട, വേട്ടക്കാരൻ, പൂലാങ്കിണർ, തിരുപ്പൂർ ഉൾപ്പെടെ സ്ഥലങ്ങളിൽ നിന്നുമാണ് കാളവണ്ടികളിൽ നേർച്ചസംഘം എത്തികൊണ്ടിരിക്കുന്നത്.
കാർഷികവിളകളായ ചക്ക, മാങ്ങ, വാഴക്കുല, പച്ചക്കറിയിനങ്ങൾ കൂടാതെ ആടു്,കോഴി, മറ്റു നാൽക്കാലികളും നേർച്ചക്കായി കൊണ്ടുവരുന്നുണ്ട്. കാർഷിക വിളകൾക്ക് സർവൈശ്വര്യം ലഭിച്ചതിനു നന്ദി സൂചകമായാണ് പള്ളിയിൽ നേർച്ചക്കായി ഇവ കൊണ്ടു വരുന്നത്.
ഏകദേശം 500 വർഷം മുൻപ് നടന്ന സംഭവത്തെ അനുസ്മരിച്ചാണ് എല്ലാ വർഷം ഈ സ്ഥലത്ത് നേർച്ച നടത്തിവരുന്നത്. ഈ ആഘോഷത്തിൽ വിവിധ മതസ്ഥരും എത്താറുണ്ടെന്നത് ശ്രദ്ധേയമാണ്. പള്ളി നേർച്ചയെക്കുറിച്ചുള്ള ഐതിഹ്യം അറിയപ്പെടുന്നതിങ്ങനെയാണ്.
അറേബ്യയിൽ നിന്നും ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിന് ഒരു പണ്ഡിതൻ മദ്രാസ് വഴി പല്ലഞ്ചാത്തനൂർ എത്തി. ഇദ്ദേഹത്തിന് താമസത്തിന് സ്ഥലം ഇല്ലാത്തതിനാൽ അന്നത്തെ നായർ കുടംബ കാരണവർവശം സ്ഥല സൗകര്യം ആവശ്യപ്പെട്ടു. നാട്ടുകാരണവരുടെ പ്രതികരണം തീർത്തും നിരാശജനകമായിരുന്നു. മഴയില്ലാതെ നാട് കൊടും വരൾച്ചയിലാണെന്നും സ്ഥിതിഗതികൾ ആശാവഹമല്ലെന്നും കാരണവർ ദിവ്യനെ അറിയിച്ചു. ഈ സമയം ദിവ്യൻ പറഞ്ഞ് ജലസംഭണികളെല്ലാം ശരിപ്പെടുത്തിക്കോളൂ മഴ ലഭിക്കുമെന്ന് ദിവ്യനും പ്രവച്ചിച്ചു.
എന്നാൽ വർഷങ്ങളായും മഴയില്ലാതെ വരൾച്ചയിലായിരുന്ന ആ സ്ഥലത്ത് അന്നുതന്നെ നിലയ്ക്കാത്ത മഴപെയ്തു. ജലസംഭരണികളെലാം നിറഞ്ഞു. നാട്ടുകാരണവരും വിവരം അറിഞ്ഞ ഗ്രാമവാസികളും സന്തുഷ്ടരായി. ഉടൻ തന്നെ നാട്ടുകാരണവർ ദിവ്യന് താമസത്തിനും മത പ്രചരണത്തിനും സ്ഥലം നൽകി.
ഇതോടെ ദിവ്യൻ നാട്ടുകാരുടെ കാണപ്പെട്ട ദൈവമായി. ഇദ്ദേഹത്തിൻ്റെ മരണശേഷം പള്ളിയിൽ തന്നെ ഖബറടക്കവും നടന്നു. ഈ സംഭവത്തെ അനുസ്മരിച്ചാണ് എല്ലാ വർഷവും മകരമാസ പൗർണ്ണ ദിനത്തിൽ പള്ളി നേർച്ച കൊണ്ടാടുന്നത്.
ദിവ്യൻ ഉപയോഗിച്ചു വന്ന ഊന്നുവടി പള്ളിക്കു മുന്നിൽ നട്ടുപിടിപ്പിച്ചു. ഇത് വൻ വ്യക്ഷമായി വളർന്നു പന്തലിച്ചു. ഇന്നും ആ വ്യക്ഷം പള്ളിക്കു മുൻവശം തന്നെ ഉണ്ട്. പള്ളി നേർച്ച ദിനത്തിൽ ഈ മരത്തിൽ നിന്നും കൊഴിഞ്ഞു വീഴുന്ന ഇലകൾക്ക് മധുരം ഉണ്ടാവുമെന്നതാണ് ഐതീഹ്യ പ്രമാണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us