/sathyam/media/media_files/CabIvOLaRyO2n3eXK35r.jpg)
പാലക്കാട്: ഒരു കുടുംബത്തിലെ ഓരോ വ്യക്തികൾക്കും ഓരോ വാഹനം എന്ന നിലയിൽ വാഹന പെരുപ്പം വന്നതോടെ ബസ്സ് യാത്രക്ക് ആളുകൾ കുറഞ്ഞെന്ന് വൈദ്യൂതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സിൽവർ ജൂബിലി ആഘോഷം പാലക്കാട് വെൽവറ്റ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് വന്നതാണ് ഇത്തരത്തിൽ വാഹനങ്ങൾ വാങ്ങാൻ ജനങ്ങളെ പ്രേരിപ്പിച്ചത്. റബ്ബറിന് 230 രൂപയുള്ളപ്പോൾ മാരുതി ടയറിന് ആയിരം രൂപയാണ് ഉണ്ടായിരുന്നത് എന്നാൽ റബ്ബറിന്റെ വില 130 ലേക്ക് താഴ്ന്നപ്പോൾ ടയറിന്റെ വില അയ്യായിരം രൂപയായി.
ചെലവു ചുരുങ്ങണമെങ്കിൽ ഇലക്ട്രിക് ബസ്സാക്കണമെന്നും ഓരോ ബസ്സിനും ചാർജ്ജ് ചെയ്യാനുള്ള ചാർജ്ജിങ്ങ് പോയന്റുകൾ ഉണ്ടാക്കാമെന്നും മന്ത്രി പറഞ്ഞു.
പ്രസിഡന്റ് എ.എസ് ബേബി അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ സ്വാഗതം പറഞ്ഞു. കുടുംബ സംഗമവും മുതിർന്ന ബസ്സുടമകളേയും മുൻ ഭാരവാഹികളെയും ആദരിക്കൽ ചടങ്ങ് നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശീധരൻ ഉദ്ഘാടനം ചെയതു.
മുൻ എംഎൽഎയും മോട്ടോർ തൊഴിലാളി ക്ഷേമനിധി ചെയർമാനുമായ കെ.കെ ദിവാകരൻ, സംഘടന ഭാരവാഹികളായ പി.കെ മൂസ, എൻ വിദ്യാധരൻ, പി.കെ പവിത്രൻ, വി.എസ് പ്രദീപ്, ജോയ് ചെട്ടി ശ്ശേരി, കെ.എസ് രാജൻ, ജില്ലാ ട്രഷറർ ആർ മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും വിവിധ കലാപരിപാടികളും ഉണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us