/sathyam/media/media_files/Pnwd8X98WyRy8SWv3PpX.jpg)
മുണ്ടൂർ: യുവക്ഷേത്ര കോളേജും ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗണൈസേഷനും ചേർന്ന് നടത്തുന്ന ത്രിദിന സ്പെയിസ് എക്സ്പോ മലമ്പുഴ നിയോജകമണ്ഡലം എംഎൽഎ എ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. നവ തലമുറക്കും കുട്ടികൾക്കും അറിവ് വളർത്തുന്നതിന് ഈ എക്സ്പോയ്ക്ക് കഴിയുമെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.
പാലക്കാട് ജില്ല സബ് കളക്ട്ടർ ഒ.വി ആൽഫ്രഡ് മൊബൈൽ പ്ലാനിറ്റോറിയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ട്ടർ റവ. ഡോ. മാത്യൂ ജോർജ്ജ് വാഴയിൽ അദ്ധ്യക്ഷനായിരുന്നു.
ഐഎസ്ആര്‍ഒയുടെ നേട്ടങ്ങൾ ലോകരാജ്യങ്ങൾക്കിടയിൽ ഭാരതീയൻ്റെ അഭിമാനത്തെ ഉണർത്തുന്നതാണെന്നും ദേശീയ ബോധവും ശാസ്ത്രജ്ഞാനവും കുട്ടികളിൽ വളർത്തുവാൻ ഈ എക്‌സ്പോ സഹായിക്കുമെന്നും സബ് കളക്ടർ ഓർമ്മിപ്പിച്ചു.
പാലക്കാട് രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യ സന്ദേശത്തിൽ ഈ ശാസ്ത്രോത്സവം കുട്ടികളുടെ ജിജ്ഞാസ ഉണർത്തുവാനും ഉന്നതമായ നേട്ടങ്ങളെ കുറിച്ച് സ്വപ്നം കാണാൻ പ്രാപ്തരാക്കുമെന്നും അഭിപ്രായപ്പെട്ടു.
/sathyam/media/media_files/EeNGVWn7wdb6GJJgae9U.jpg)
എക്സ്പോയിൽ ഐഎസ്ആർഒയുടെ സാറ്റലൈറ്റ് മോഡലുകളായ മംഗൾയാൻ മാർസ് ഓർബിറ്റ് മിഷൻ, റിമോട്ട് സെൻസിങ്ങ് കമ്മ്യൂണിക്കേഷൻ, ഐആർഎൻഎസ്എസ് നാവിഗേഷൻ സാറ്റിലൈറ്റ് മോഡൽ, ക്രയോജനിക്ക് എഞ്ചിൻ മോഡൽ, ലിക്വിഡ് എഞ്ചിൻ മോഡൽ, ജിഎസ്എൽവി, എസ്എസ്എൽവി തുടങ്ങിയ റോക്കറ്റ് മോഡലുകൾ പ്രദർശനത്തിലുണ്ട്.
അമ്പരിപ്പിക്കുന്ന സാങ്കൽപ്പിക യാഥാർഥ്യവും - "വെർച്ച്വൽ റിയാലിറ്റി" ഒരേ സമയം 30 പേർക്ക് കയറാവുന്ന രണ്ട് മൊബൈൽ പ്ലാനിറ്റോറിയം എക്സ്പോയിൽ ക്രമീകരിച്ചിട്ടുണ്ട്. ഗാലക്സിയിലെ ക്ഷീരപദവും, ആകാശഗംഗയും, ഗ്രഹങ്ങളും ഉപഗ്രഹങ്ങളും, താരാ സമൂഹവും ഉൾകൊള്ളുന്ന വിസ്മയാനുഭവം മൊബൈൽ പ്ലാനിറ്റോറിയത്തെ ആകർഷണിയമാക്കുന്നു.
140 സ്കൂളുകളിൽ നിന്നായി 1200 ഓളം വിദ്യാർത്ഥികൾ എക്സ്പോയുടെ ആദ്യ ദിനത്തിൽ സന്ദർശിച്ചു. എക്സ്പോയോടനുബന്ധിച്ച് നാളെ നടക്കുന്ന സെമിനാറായ എഫ് വൈ യു ജി പി നാല് വർഷ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാo കേരള സ്‌റ്റേറ്റ് ഹയർ എഡുക്കേഷൻ റിഫോമസ് ഇoപ്ലിമെൻ്റേഷൻ സെൽ റിസേർച്ച് ഓഫീസർ ഡോ. സുധീന്ദ്രൻ കെ ക്ലാസ്സെെടുക്കും. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് 9961 233888, 0491 2846426.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us