Advertisment

കേരള വണിക വൈശ്യ സംഘം പാലക്കാട് ജില്ലാ സമ്മേളനം നടത്തി

author-image
ജോസ് ചാലക്കൽ
New Update
vanika vaishya palakkad jilla sammelanam

പാലക്കാട്: കേരള വണിക വൈശ്യ സംഘം ജില്ല സമ്മേളനം നടത്തി. ജില്ലാ പ്രസിഡണ്ട് രാജമാണിക്ക്യം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ കുട്ടപ്പൻ ചെട്ടിയാർ സമ്മേളനം ഉദ്ഘാടനം ചെയതു. 

Advertisment

സംസ്ഥാന ട്രഷറർ എം.ജി നടരാജൻ, സംസ്ഥാന ജോ. സെക്രട്ടറി രാമചന്ദ്രൻ ചെട്ടിയാർ, ഓർഗനൈസിംഗ് സെക്രട്ടറി വസന്തകുമാരി, മഹിള ഫെഡറേഷൻ സംസ്ഥാന കമറ്റി അംഗം എം. വസന്തകുമാരി, ബാലൻ, ശശികുമാർ, ദിവൃ ഗോപാലൻ, ജയപ്രകാശ്, ഡോ. കെ.വി. സുധാകരൻ, തങ്കവേലു, പി.ടി. ഉണ്ണികൃഷ്ണൻ, സുശീല എന്നിവർ

സംസാരിച്ചു. 

വിജയികൾക്ക് അവാർഡ് ദാനവും എവർ റോളിങ് ട്രോഫി വിതരണവും അനുമോദനവും നടന്നു. യോഗത്തിൽ പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും അംഗികരിച്ചു. ജില്ല സെക്രട്ടറി പടനിലം ചന്ദ്രൻ പിറന്നാൾ സമ്മാനമായി 70 പുസ്തകങ്ങൾ രഘുനാഥ് മെമ്മോറിയിൽ ലൈബ്രറിക്ക് കൈമാറുന്ന

ചടങ്ങ് സംസ്ഥാന അദ്ധ്യഷൻ നിർവ്വഹിച്ചു. 

2024-27 വർഷത്തേക്ക് ഭാരവാഹികളെ പാനൽ മുഖാന്തരം നിശ്ചയിച്ചു. റിട്ടെണിങ് ഓഫിസറായി പി.കെ ചെല്ലപ്പൻ ചെട്ടിയാർ, ആർ രമേഷ് എന്നിവർ സന്നിഹിതരായിരുന്നു. 

യോഗത്തിന് പാലക്കാട് ജില്ലാ ജോ. സെക്രട്ടറി പി.സി കൃഷ്ണന്‍കുട്ടി കൃതഞ്ജത പറഞ്ഞു. 

Advertisment