Advertisment

വയോധികരുടെ കട്ടിൽ വിതരണം: പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളം

author-image
ജോസ് ചാലക്കൽ
New Update
palakkad municipality-2

പാലക്കാട്: ഗുണനിലവാരമില്ലാത്ത കട്ടിലുകളാണ് വയോധികർക്ക് നൽകിയതെന്ന ആരോപവുമായി പ്രതിപക്ഷം. ഭരണപക്ഷം ആരോപണം എതിർത്തതോടെ സഭയിൽ ബഹളമായി. പ്രതിപക്ഷാംഗങ്ങൾ ഡയസ്സിനു മുന്നിലെത്തി പ്രതിഷേധിച്ചു. 

Advertisment

തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങളാണ് കട്ടിലുണ്ടാക്കാൻ ഉപയോഗിക്കേണ്ടതെന്ന നിബസന പാലിച്ചീട്ടുണ്ടോ ? തേക്കിന്റേയും മഹാഗണിയുടേയും കളറടിച്ചതാണോ എന്ന് നോക്കേണ്ടതായിരുന്നെന്നും പ്രതിപക്ഷ കൗൺസിലർമാർ പരിഹസിച്ചു.

എന്നാൽ കട്ടിലുകൾ  കൊണ്ടുപോയി ഉപഭോക്താക്കൾ ഉപയോഗിച്ചു തുടങ്ങിയ സ്ഥിതിക്ക് ഇനി അടുത്ത തവണ പ്രത്യേകം ശ്രദ്ധിക്കാമെന്ന അദ്ധ്യക്ഷയുടെ ഉറപ്പിലാണ് പ്രതിപക്ഷം അടങ്ങിയത്. 

ഓഡിറ്റ് റിപ്പോർട്ടിൽ സാമ്പത്തീക ക്രമക്കേക്കേട് കണ്ടെത്തിയ റിപ്പോർട്ട് ഉണ്ടെങ്കിലും അതേപ്പറ്റി അന്വേഷിച്ച് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ

നടപടിയെടുക്കണമെമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഭരണ പക്ഷവും പിന്താങ്ങി. വേണ്ടവിധം ന്വേഷണം നടത്തി നടപടിയെടുക്കാമെന്ന് അദ്ധ്യക്ഷ പറഞ്ഞു. 

റോബിൻസൺ റോഡ്‌, ശകുന്തള ജങ്ങ്ഷൻ മുതൽ വലിയങ്ങാടി റോഡ് എന്നിവ അടിയന്തിരമായി കുണ്ടും കുഴിയും നികത്തി റോഡ് പണിയണമന്നും ഇപ്പോൾ പോക്കറ്റ് റോഡുകളാണ് പണിയുന്നതെ

തെന്നും ഭരണപക്ഷ കൗൺസിലർ ചൂണ്ടിക്കാട്ടി. 

ഒറപ്പാലം ഷൊർണ്ണൂർ ഭാഗത്തു നിന്നും ജില്ലാ ശുപത്രിയിലേക്ക് വരുന്ന ആമ്പുലൻസ് അടക്കമുള്ള വാഹനങ്ങൾ റോബിൻസൻ റോഡു വഴിയാണ് വരുന്നതെന്നതുകൊണ്ട് എത്രയും വേഗം റോഡ് പണിയണമെന്നും കൗൺസിലർ പറഞ്ഞു. തെരുവുവിളക്കുകൾ, ഹൈമാസ്റ്റ് വിളക്കുകൾ എന്നിവ കത്താത്തതും ചർച്ച ചെയ്തു.

Advertisment