Advertisment

റിപ്പബ്ലിക് ദിനത്തില്‍ ഫോർട്ട് പെഡലേഴ്സ് പാലക്കാട് 'ഫ്രീഡം സർക്ക്യൂട്ട് ' സൈക്കിൾ റാലി സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
New Update
cycle rally

പാലക്കാട്: രാജ്യത്തിൻ്റെ റിപ്പബ്ലിക് ദിനത്തിൽ പാലക്കാട്ടെ സൈക്കിളിസ്റ്റുകൾ വ്യത്യസ്തമായ ഒരു യാത്രയിലായിരുന്നു; സ്വാതന്ത്ര്യത്തിൻ്റെ ചരിത്രം തേടിയുള്ള യാത്ര. 

Advertisment

ഫോർട്ട് പെഡലേഴ്സ് പാലക്കാടിൻ്റെ 40 പേരടങ്ങുന്ന സംഘമാണ് ഈ യാത്രയിൽ പങ്കെടുത്തത്. നൊച്ചുള്ളിയിൽ 1934 കാലഘട്ടത്തിൽ നടന്ന അയിത്തോച്ചാടന സമരത്തിൻ്റെ സ്മാരകമായ, മഹാത്മാഗാന്ധിയുടെ പാദസ്പശമേറ്റ കിണർ സന്ദർശിച്ചു; അഡ്വ. ലിജോ പനങ്ങാടൻ, ഡോ.നജീബ് എന്നിവർ സമര ചരിത്രപശ്ചാത്തലം  അംഗങ്ങൾക്ക് വിശദീകരിച്ചു. ചരിത്രം പുസ്തകങ്ങളിലൂടെ വായിച്ച് മാത്രം അറിയേണ്ടതല്ലന്നും - കണ്ടും തൊട്ടും അറിയേണ്ടതാണെന്നും വ്യക്തമാക്കി.

cycle rally-2

തുടർന്ന് കോട്ടായി ഗ്രാമത്തിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മഗൃഹം സന്ദർശിച്ച് അദ്ദേഹത്തിൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. നൂറു വർഷങ്ങൾക്കപ്പുറത്ത് തീണ്ടലും അയിത്തവും കൊടികുത്തി വാണിരുന്ന കാലത്ത്, നാനാജാതി മതസ്ഥരെയും ശിഷ്യരാക്കിയ മഹാനുഭാവൻ്റെ ജീവിതം അനാവരണം ചെയ്ത് ചെമ്പൈ സുരേഷ് സംസാരിച്ചു. 

ഫോർട്ട് പെഡല്ലേഴ്സ് ക്ലബ്ബിൻ്റെ ദിലീപ് എ.ജി, അഡ്വ. ലിജോ പനങ്ങാടൻ, രമേഷ് എച്, ജയറാം കൂട്ടപ്ലാവിൽ, ശ്യാംകുമാർ, ഷേക്ക് റിയാസ്, പ്രൊഫ. സുധീർ പി, ഡെക്കാത്തലോൺ പ്രതിനിധി അനേനാസ് ലോറൻസ് എന്നിവരും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

Advertisment