Advertisment

കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ അവകാശ ദിനം ആചരിച്ചു

author-image
ജോസ് ചാലക്കൽ
New Update
kerala electricy workers federation

കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എഐടിയുസി) യുടെ നേതൃത്വത്തിൽ പാലക്കാട് വൈദ്യുതി ഭവനു മുന്നിൽ നടത്തിയ അവകാശ ദിനാചരണം സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ. പി . സുരേഷ് രാജ് ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: വൈദ്യുതി ജീവനക്കാരുടെ ക്ഷാമബത്തയടക്കമുള്ള ആനുകൂല്യ, അവകാശ നിഷേധത്തിനെതിരെ കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എഐടിയുസി) യുടെ നേതൃത്വത്തിൽ ജനുവരി 30 ന് അവകാശ ദിനമായി ആചരിച്ചു. 

Advertisment

പ്രമോഷനുകൾ നൽകുക, ഡിഎ കുടിശ്ശിക അനുവദിക്കുക, പെൻഷൻ സുരക്ഷ ഉറപ്പുവരുത്തുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, വിരമിക്കൽ ആനുകൂല്യങ്ങളിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആണ് അവകാശ ദിനാചരണം. 

ഇതിൻ്റെ ഭാഗമായി തൊഴിലാളികൾ പാലക്കാട് വൈദ്യുതി ഭവനിലേക്ക് മാർച്ചും തുടർന്ന് ധർണ്ണയും നടത്തി. ധർണ്ണ സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ്  ഉദ്ഘാടനം ചെയ്തു. 

പാലക്കാട് വൈദ്യുതി ഭവനിൽ വെച്ച്  നടന്ന ധർണ്ണയിൽ കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ അദ്ധ്യക്ഷൻ മണി കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി എൻ.ജി. മുരളിധരൻ നായർ മുഖ്യപ്രഭാഷണം നടത്തി. 

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സി ആനന്ദൻ അവകാശ ദിനാചരണ സമര സന്ദേശം നൽകി. ജോയിൻ്റ് കൗൺസിൽ കേരളയുടെ സംസ്ഥാന സെക്രട്ടറി കെ മുകുന്ദൻ, കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി കെ.കെ ശശിധരൻ, വർക്കേഴ്സ് ഫെഡറേഷൻ ഡിവിഷൻ സെക്രട്ടറിമാരായ നന്ദകുമാർ പി.ആർ, എം രമേഷ്, വി. കൃഷ്ണദാസ്, വി മുഹമ്മദ് ബഷീർ, സംസ്ഥാന കൗൺസിൽ അംഗം  ബാലസുബ്രമണ്യൻ, എം പ്രസാദ്, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.എം ജോയ് സ്വാഗതവും സംസ്ഥാന കൗൺസിൽ അംഗം കെ ഷംല നന്ദി പറഞ്ഞു. 

Advertisment