Advertisment

ഗവർണറുടെ രാഷ്ട്രീയ നാടകം അവസാനിപ്പിക്കണം - എന്‍സിപി പാലക്കാട് ജില്ലാ വൈസ് പ്രസിഡന്‍റ് ഷെനിൻ മന്ദിരാട്

author-image
ജോസ് ചാലക്കൽ
Updated On
New Update
shenin mandirad

പാലക്കാട്‌: കേരള ഗവർണർ മുഹമ്മദ്‌ ആരിഫ് ഖാൻ കേന്ദ്ര സർക്കാരിന് മുന്നിൽ പ്രശസ്തി പറ്റുന്നതിനുവേണ്ടി കുട്ടിക്കുരങ്ങായി കളിക്കുകയാണ്. അടിയന്തരമായി തന്നെ ഗവർണറെ കേന്ദ്രം പിൻവലിച്ചില്ലെങ്കിൽ രാജ്യത്തിന് തന്നെ അപമാനകരമായ ഗവർണറായി മാറും ആരിഫ് ഖാൻ. 

ബോധപൂർവ്വമായ ഒരു കലാപത്തിനാണ് ഗവർണർ കേരളത്തിൽ ശ്രമിക്കുന്നത്. ഇത്തരം പ്രവർത്തി കയ്യുംകെട്ടി നോക്കിയിരിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയില്ലെന്ന് എന്‍സിപി ജില്ലാ വൈസ് പ്രസിഡന്‍റും സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ മെമ്പറുമായ ഷെനിൻ മന്ദിരാട് പറഞ്ഞു.

Advertisment