ചിത്രകാരനും കവിയുമായ കുമാർ പി മൂക്കുതലയുടെ 'ഗുരുപവനപുരം' ആൽബം പ്രകാശനം ചെയ്തു

New Update
cd release palakkad

കുമാർ പി മൂക്കുതല യുടെ 'ഗുരുപവനപുരം' ഭക്തി ചിത്ര ഗാനത്തിന്റെ സിഡി കവി ആലങ്കോട് ലീലാകൃഷ്ണൻ രവീന്ദ്രൻ മലയങ്കാവിന് നൽകി പ്രകാശനം ചെയ്യുന്നു. സമീപം ദേവരാജൻ ചാലിശ്ശേരി, ശാരദടീച്ചർ ,കാർത്തി കുമാർ,ജെനു മൂക്കുതല,മൻസൂർഖാൻ.

പാലക്കാട്: ചിത്രകാരനും കവിയുമായ കുമാർ പി മൂക്കുതലയുടെ 'ഗുരുപവനപുരം' എന്ന ഭക്തി ചിത്രഗാന സിഡിയുടെ പ്രകാശനം കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ 'കലാനികുഞ്ജ'ത്തിൽവെച്ച് രവീന്ദ്രൻ മലയങ്കാവിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. കുമാറിന്റെ കൃഷ്ണഗീതങ്ങൾ എന്ന സീരീസിലെ ആദ്യഗാനമാണിത്.

Advertisment

സംഗീതജ്ഞൻ ഇ. ജയകൃഷ്ണൻ സംഗീതസംവിധാനവും ഓർക്കസ്ട്രേഷനും നിർവ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദേവരാജൻചാലിശ്ശേരിയാണ്. പ്രോഗ്രാമിംഗ് ശ്രീനു പെരുമ്പിലാവും, തബല സുരേന്ദ്രൻ ചാലിശ്ശേരിയും, ഓടക്കുഴൽ കൃഷ്ണദാസ് പട്ടാമ്പിയും കൈകാര്യം ചെയ്തിരിക്കുന്നു. 

കുമാറിന്റെതന്നെ ചിത്രങ്ങൾ  സന്നിവേശിപ്പിച്ചുകൊണ്ടുള്ള ദൃശ്യാവിഷ്കാരത്തിൻ്റെ എഡിറ്റിംഗ്  സുനിൽ പുലിക്കോട്ടിൽ നിർവ്വഹിച്ചിരിക്കുന്നു. കെട്ടിലും മട്ടിലും ഏറെ വ്യത്യസ്തതയും പുതുമയും പുലർത്തുന്ന ഈ ഭക്തിച്ചിത്ര ഗാനത്തിന്റെ നിർമ്മാതാവ് കാർത്തി കുമാറാണ്.

കുമാർ പി മൂക്കുതലയുടെ ഒഫീഷ്യൽ യൂ ട്യൂബ് ' ചാനലിൽ  'ഗുരുപവനപുരം' ലഭ്യമാണ്.

Advertisment