/sathyam/media/media_files/rkN5cFVL6WjDF500uEHy.jpg)
പാലക്കാട്: വിവര സാങ്കേതിക വിദ്യയിലുണ്ടായ കുതിച്ചുചാട്ടം മലയാള സിനിമയ്ക്ക് മാറ്റങ്ങള്‍ക്ക് തുടക്കമായെന്ന് പ്രമുഖ തിരക്കഥാകൃത്ത് പി.എസ് റഫീക്ക് പറഞ്ഞു. യുവ സംവിധായകന്‍ പി.കെ ബിജുവിന്‍റെ പുതിയ ചിത്രമായ 'ആണ്‍ഗര്‍ഭത്തി:ന്‍റെ ടൈറ്റില്‍ റിലീസ് ചെയ്ത് സംസാരിക്കുകയായിരുന്നു റഫീക്ക്.
പ്രേക്ഷക ശ്രദ്ധ നേടിയ 4 ചിത്രങ്ങള്‍ക്ക് ശേഷം പി.കെ ബിജു ഒരുക്കുന്ന സിനിമയാണ് 'ആണ്‍ഗര്‍ഭം'. ബിജുവിന്‍റെ പതിവ് ചിത്രങ്ങള്‍ പോലെ തന്നെ സാമൂഹ്യ രാഷ്ട്രീയമാണ് ആണ്‍ഗര്‍ഭവും ചര്‍ച്ച ചെയ്യുന്നത്.
ചിത്രം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന പ്രമേയമാണെന്ന് സംവിധായകന്‍ ബിജു പറഞ്ഞു. കൊടുങ്ങല്ലൂർ നടന്ന ചടങ്ങില്‍ കവി കെ.പി സത്യന്‍, ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ്, ഷെജീര്‍ അഴീക്കോട്, ക്യാമറാ മാന്‍ സുല്‍ഫി ബൂട്ടോ, താരങ്ങളായ ഷാജിക്കാ ഷാജി, നിസാർറം ജാൻ, ബിജി കോഴിക്കോട്, സംവിധായകന്‍ പി.കെ ബിജു തുടങ്ങി നാടക ചലച്ചിത്ര രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us