/sathyam/media/media_files/tUXwSQjzGESx9tz7mrdv.jpg)
മലമ്പുഴെ സെന്റ് ജൂഡ്സ് ദേവാലയത്തിലെ ഇടവക ദിനാഘോഷം ഫാ:ജോബികാച്ചപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
മലമ്പുഴ: ദൈവ വിശ്വാസത്തിന്റെ കാര്യത്തിൽ പുതിയ തലമുറ ആശങ്കാജനകമാണെന്നു് രൂപത പിആർഒയും പന്തലാംപാടം പള്ളി വികാരിയുമായ ഫാ: അഡ്വ: ജോബി കാച്ചപ്പിള്ളി പറഞ്ഞു. മലമ്പുഴെസെന്റ് ജൂഡ്‌സ് ദേവാലയത്തിലെ ഇടവക ദിനാഘോഷം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബപ്രാർത്ഥനയുംബൈബിൾ വായനയും കുടുംബങ്ങളിൽ കുറഞ്ഞുവരുന്നതിൽ ആശങ്കയുണ്ടെന്നുംഫാ: ജോബി കാച്ചപ്പിള്ളിപറഞ്ഞു.
/sathyam/media/media_files/UTYit2oK1ngLAoX9tgEw.jpg)
വികാരി ഫാ:ആൻസൻ മേച്ചേരി അദ്ധ്യക്ഷനായി. കൈകാരൻ വർഗ്ഗീസ് കൊള്ളന്നൂർ ഇടവക പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.
സമർപ്പിത ജീവിതത്തിന്റെ ജൂബിലി ആഘോഷിക്കുന്ന സിസ്റ്റേഴ്സിനേയും വിവാഹ ജീവിതത്തിന്റെ അമ്പതാം വർഷം ആഘോഷിക്കുന്ന ദമ്പതികളേയും പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു.
വിവിധ മത്സരങ്ങളിൽ വിജയിച്ച വർക്ക് സമ്മാനങ്ങൾ വിതരണം ചെയതു. മദർ സുപ്പീരിയർ സിസ്റ്റർ മേരിസ് ആന്റോ, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ബാബുരാജകുലം എന്നിവർ പ്രസംഗിച്ചു. തുടർന്നു് കലാ സന്ധ്യയും സ്നേഹവിരുന്നും ഉണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us