New Update
/sathyam/media/media_files/zRKRr1noXwd3ZCEz0B87.jpg)
അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടപ്പാടി ചിറ്റൂരിന് സമീപം മിനര്‍വ്വയിലിറങ്ങിയ കാട്ടാന വാഹനങ്ങള്‍ തകര്‍ത്തു. ഇന്ന് രാവിലെ 6.30നായിരുന്നു സംഭവം. ആനയെ വനം വകുപ്പ് കാട് കയറ്റി.
Advertisment
അതേസമയം, അതിരപ്പിള്ളി പിള്ളപ്പാറ പള്ളിയില്‍ കാട്ടാനയുടെ അതിക്രമം. പുലര്‍ച്ചെ അഞ്ചരയോടെ പള്ളിമുറ്റത്ത് എത്തിയ കാട്ടാന പാര്‍ക്കിങ് ഏരിയയില്‍ ഉണ്ടായിരുന്ന ഷെഡ് തകര്‍ത്തു. പുലര്‍ച്ചെ പള്ളിയിലേക്ക് ആളുകള്‍ എത്തിത്തുടങ്ങുമ്പോള്‍ ആയിരുന്നു ആനയുടെ അതിക്രമം ഉണ്ടായത് പള്ളിയിലെത്തിയവര്‍ ശബ്ദമുണ്ടാക്കിയതോടെ ഒറ്റയാന്‍ മടങ്ങി.