നെല്ലു സംഭരണം; കേന്ദ്രസർക്കാർ നൽകാനുള്ള കുടിശ്ശിക ഉടൻ അനുവദിക്കുക: കേന്ദ്രസർക്കാരിന് താക്കീതായി കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷകർ പ്രതിഷേധ സമരം നടത്തി

New Update
aiks palakkad
പാലക്കാട്‌: നെല്ല് സംഭരണം കേന്ദ്രസർക്കാർ നൽകാനുള്ള കുടിശ്ശിക തുക ഉടൻ അനുവദിക്കുക, നെല്ല് സംഭരിച്ചാലുടൻ കർഷകർക്ക് വില നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കിസാൻ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ കർഷകർ പ്രതിഷേധ സമരം നടത്തി. കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ചാമുണ്ണി ഉദ്ഘാടനം ചെയ്തു. എ.എസ്.ശിവദാസ് അധ്യക്ഷനായി. 
aiks palakkad-2
സംഭരിക്കുന്ന നെല്ലിന്റെ വില ഉടൻതന്നെ ലഭ്യമാക്കണം. നെല്ല് സംഭരിച്ച് യഥാസമയം വില നൽകാൻ ബാധ്യതപ്പെട്ട കേന്ദ്രസർക്കാർ നൽകാതെ കർഷക ദ്രോഹ നടപടികൾ തുടരുകയാണ്. ആറു വർഷത്തെ കുടിശ്ശിക നൽകിയിട്ടില്ല. അന്നമൂട്ടുന്ന കർഷകർക്ക് സാധാരണ രീതിയിൽ നൽകേണ്ട അംഗീകാരവും ആദരവും നൽകാതെയാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്നും സമര നേതാക്കൾ പറഞ്ഞു.
ഓൾ ഇന്ത്യ കിസാൻ സഭ ജില്ലാ  സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി, എഐടിയുസി ജില്ല സെക്രട്ടറി എൻ.ജി.മുരളീധരൻ നായർ, കെ.രാമചന്ദ്രൻ, കെ.എൻ.മോഹനൻ, ബാബു മണ്ണൂർ, എൻ. ചന്ദ്രശേഖരൻ, ചെന്താമരാക്ഷൻ, ഹരിപ്രകാശ്, കൃഷ്ണൻകുട്ടി, രാധാകൃഷ്ണൻ കരിമ്പ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
Advertisment
Advertisment