ചിറ്റൂർ പാഞ്ചജന്യം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ജനുവരി 8ന് സമാപിക്കും. മേളയിൽ പ്രദർശിപ്പിച്ച  ഒലവക്കോട് മുഹമ്മദ് സാദിഖ് സംവിധാനം ചെയ്ത 'ദി സ്റ്റിയറിങ് ' പ്രേക്ഷകർക്ക് ഏറെ സ്വീകാര്യമായി

New Update
kairali sree theaters

ചിറ്റൂർ: അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയ, സജിത മഠത്തിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മുഹമ്മദ് സാദിക്ക് സംവിധാനം ചെയ്ത 'ദി സ്റ്റിയറിംഗ് ' എന്ന ചിത്രം ചിറ്റൂർ പാഞ്ചജന്യം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. മീഡിയ രാവണിന്റെ ബാനറിൽ പാലക്കാടും പൊള്ളാച്ചിയിലുമായി ചിത്രീകരിച്ച ഈ സിനിമ നിർമിച്ചിരിക്കുന്നത് സെല്ലുലോയ്ഡ് ആണ്.

Advertisment

സമകാലീന ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലൂടെ നടക്കുന്ന രണ്ട് യാത്രകളുടെ കഥ പറയുന്ന ചിത്രം മനോഹരമായ ഒരു നാടൻപാട്ട് കൂടിയാണ് ആവിഷ്കരിച്ചിട്ടുള്ളത്.

film festival chittoor

ബംഗ്ലാദേശിലെ സിനിമേക്കിങ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെയും മുംബൈ ഗോൾഡൻ ജൂറി ഫിലിം ഫെസ്റ്റിവലിലെയും പ്രദർശനത്തിന് ശേഷമാണ്  കേരളത്തിലെ ആദ്യ പ്രദർശനമായി ചിറ്റൂർ പാഞ്ചജന്യം ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്. 

മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ ജയശ്രീ ഉൾപ്പെടെ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള കലാകാരന്മാർ അണിനിരന്നതാണ് ദി സ്റ്റീയറിംഗ് - എന്ന ചിത്രം.

Advertisment