/sathyam/media/media_files/5HlIZ9g3otYpzlf6U1zK.jpg)
വിശ്വാസ് പാലക്കാടിന്റെ പതിനൊന്നാം വാർഷികം മുൻ ജില്ലാ ജഡ്ജിയും ലക്ഷദ്വീപ് കൺസ്യൂമർ ഫോറം പ്രസിഡന്റുമായ ടി. ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: കുറ്റകൃത്യങ്ങളിലെ ഇരകളുടെയും അതിജീവിതരുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിശ്വാസ് പാലക്കാടിന്റെ പതിനൊന്നാം വാർഷികം ആഘോഷിച്ചു. വിശ്വാസ് വൈസ് പ്രസിഡന്റ് ബി. ജയരാജിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ആഘോഷപരിപാടികൾ മുൻ ജില്ലാ ജഡ്ജിയും ലക്ഷദ്വീപ് കൺസ്യൂമർ ഫോറം പ്രസിഡന്റുമായ ടി. ഇന്ദിര ഉദ്ഘാടനം ചെയ്തു.
കുറ്റകൃത്യങ്ങളിലെ അതിജീവിതകർക്ക് 10 തയ്യൽ മെഷീനുകളും, ജില്ലയിലെ മികച്ച നിയമ വിദ്യാർഥികൾക്കുള്ള വിശ്വാസ് - ഡോ. എൻ ആർ മാധവ മേനോൻ പുരസ്കാരങ്ങളും, അതിജീവിതരുടെ മക്കളുടെ വിദ്യാഭാസ ത്തിനായി രാധികദേവി വിദ്യാനിധി സ്കോളർഷി \പ്പുകളും സമ്മാനിച്ചു.
ചടങ്ങിൽ മുഖ്യ പ്രായോജകൻ തെക്കീട്ടിൽ സേതുമാധവനെ ആദരിച്ചു. വിശ്വാസ് നിയമവേദി ചെയർ പേഴ്സൺ എസ്. ശാന്താ ദേവി, കെ. പി. രാജി, ഡോ. ജോസ് പോൾ, ട്രഷറർ എം. ദേവദാസ്, ജോയിന്റ് സെക്രട്ടറിമാരായ ദീപ ജയപ്രകാശ്, അഡ്വ. അജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറൽ പി. പ്രേം നാഥ് സ്വാഗതവും സെക്രട്ടറി അഡ്വ. എൻ. രാഖി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us