തച്ചമ്പാറ, കാരാകുറുശ്ശി, കാഞ്ഞിരപ്പുഴ, കരിമ്പ പഞ്ചായത്തുകളിലെ 27 സ്കൂളുകൾ പങ്കെടുത്ത സോണൽ കായികമേളയ്ക്ക് സമാപനം. സെന്‍റ് മേരിസ് പുല്ലശ്ശേരി ജേതാക്കൾ

New Update
zonal sports meet palakkad

തച്ചമ്പാറ: തച്ചമ്പാറ, കാരാകുറുശ്ശി, കാഞ്ഞിരപ്പുഴ, കരിമ്പ പഞ്ചായത്തുകളിലെ 27 സ്കൂളുകൾ പങ്കെടുത്ത സോണൽ കായികമേള സമാപിച്ചു. 59 പോയിന്റുകൾ നേടി സെന്‍റ് മേരിസ് യുപി സ്കൂൾ പുല്ലശ്ശേരി ജേതാക്കളായി. 52 പോയിന്റുകൾ നേടി സെന്റ് ഡൊമിനിക് തച്ചമ്പാറ രണ്ടാം സ്ഥാനവും 23 പോയിന്റുകൾ നേടി ജിഎൽപിഎസ് കപ്പടം മൂന്നാം സ്ഥാനവും നേടി.

Advertisment

മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബൂബക്കർ സമ്മാനദാനം നിർവഹിച്ചു. അക്കാദമി കൗൺസിൽ കൺവീനർ ശശികുമാർ സാർ, ഹബീബുള്ള സാർ,അസീസ് മാസ്റ്റർ സംസാരിച്ചു.

Advertisment