Advertisment

കൈകൂലി കേസ് ഉദ്യോഗസ്ഥനു മാത്രമല്ല അയാളുടെ കുടുംബാംഗങ്ങൾക്കും അപമാനമാണ് - ഓൾ കേരള ആന്‍റി കറപ്ഷൻ ആന്‍റ് ഹ്യൂമൺറൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്‍റ് ഐസക് വർഗ്ഗീസ്

author-image
ജോസ് ചാലക്കൽ
New Update
isac george

പാലക്കാട്: കൈകൂലി കേസിൽ പിടിക്കപ്പെട്ടാൽ ആ ഉദ്യോഗസ്ഥനു മാത്രമല്ല അയാളുടെ കുടുംബാംഗങ്ങൾക്കും അപമാനമാണെന്നും ഭാര്യ യാണെങ്കിലും ഭർത്താവാണെങ്കിലും അവരുടെ ജോലി സ്ഥലത്തും മക്കളാണെങ്കിൽ അവർ പഠിക്കുന്നിടത്തും ജോലി ചെയ്യുന്നിടത്തും അപമാനിക്കപ്പെടുമെന്ന് ഓൾ കേരള ആന്‍റി കറപ്ഷൻ ആന്‍റ് ഹ്യൂമൺറൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഐസക് വർഗ്ഗീസ് പറഞ്ഞു.

Advertisment

പാലക്കാട് റവന്യൂവകുപ്പിലെ അഴിമതിക്കാരനായ തഹസിൽദാരെ പുറത്താക്കുക, ഭൂമാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കുക, ബ്ലെയ്ഡ് മാഫിയ, മൈ ക്രോഫിനാൻസ് എന്നി കമ്പനികൾക്കെതിരെ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓൾ കേരള ആന്റി കറപ്ഷൻ ആന്‍റ് ഹ്യൂമൻ റൈററ്സ് പ്രൊട്ടക്ഷൻ കൗൺസിൽ പാലക്കാട് ജില്ലാ കമ്മിയുടെ നേതൃത്ത്വത്തിൽ നടത്തിയ കലക്ട്രറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഐസക് വർഗീസ്.

അമ്പതിനായിരത്തിനു മേൽ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ പോലും പാവപ്പെട്ടവരിൽ നിന്നും കൈകൂലി വാങ്ങുന്നുണ്ടെന്നും ഓൺലൈനിൽ കാര്യങ്ങൾ നടത്തുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രധാന ആവശ്യങ്ങൾ സാധിക്കണമെങ്കിൽ ഉദ്യോഗസ്ഥർ പറയുന്ന കടകളിലോ വ്യക്തികളുടെ കൈയിലോ കൈകൂലി ഏൽപ്പിക്കണമെന്നും ഐസക് വർഗ്ഗീസ് പറഞ്ഞു.

ഒരു വ്യക്തിയിൽ നിന്നും ഇരുപത്തി അയ്യായിരം രൂപകൈകൂലി വാങ്ങി മടക്കി അയച്ച ലോ ഓഫീസറേയും സപ്പോര്‍ട്ട് ചെയ്ത ഡെപ്യൂട്ടി കലക്ടറേയും സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് വിജിലൻസ് ഡയറക്ടറോടും മുഖ്യമന്ത്രിയോടും ഐസക് വർഗ്ഗീസ് ആവശ്യപ്പെട്ടു. കഞ്ചിക്കോട് നാൽപത് ഏക്കറും കൊട്ടേക്കാട് പതിനഞ്ച് ഏക്കറും ഭൂമി നികത്തിയതും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന ജനറൽ സെക്രട്ടറി ജിമ്മി ജോർജ്ജ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ദേവ റോയ്, ജില്ലാ സെക്രട്ടറി സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment