Advertisment

വിജയസ്മൃതി പുരസ്‌കാരം സമ്മാനിച്ചു

author-image
ജോസ് ചാലക്കൽ
New Update
vijayasmruthi puraskaram-2

പാലക്കാട് സീനിയർ ചേംബർ വിജയസ്മൃതി പുരസ്കാരം എം.ലേഖക്ക്‌ പാലക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി പ്രമീള ശശിധരൻ സമ്മാനിക്കുന്നു

പാലക്കാട്: സീനിയർ ചേംബർ മുൻ ദേശീയ പ്രസിഡന്റ്‌ ബി. ജയരാജന്റെ ഭാര്യയും സാമൂഹ്യ പ്രവർത്തകയു മായിരുന്ന വിജയാ ജയരാജിന്റെ സ്മരണാർത്ഥം പാലക്കാട് സീനിയർ ചേംബർ തന്റെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് സാമൂഹിക സേവനം നടത്തുന്ന സ്ത്രീകൾക്ക് നൽകുന്ന വിജയസ്മൃതി പുരസ്കാരം കൊല്ലങ്കോട് അരിക്കത്ത് ശ്രീലകത്ത് എം.ലേഖക്ക് പാലക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ സമ്മാനിച്ചു.

നാഡീസംബന്ധമായ അസുഖം മൂലം ദുരിതമനുഭവിച്ചിട്ടും എലവഞ്ചേരിയിലും കൊല്ലങ്കോടും പരിസരങ്ങളിലും ഓട്ടിസം ഉൾപ്പെടെയുള്ള നിരവധി രോഗങ്ങളാൽ വലയുന്ന 17ലധികം കുട്ടികൾക്ക് കഴിഞ്ഞ 13 വർഷമായി അമ്മയും, ചേച്ചിയും, കൂട്ടുകാരിയുമായി സാന്ത്വന പ്രവർത്തനം നടത്തുകയാണ് എം.ലേഖ.

പാലക്കാട്‌ സീനിയർ ചേംബർ പ്രസിഡന്റ്‌ അഡ്വ. ജി. ജയചന്ദ്രന്റെ അധ്യക്ഷതയിൽ ടോപ്പ് ഇൻ ടൗണ്‍ മിനി ശീതൾഹാളിൽ വച്ച് നടന്ന അവാർഡ് ദാനചടങ്ങിൽ പുരസ്‌കാരസമിതി കൺവീനർ അഡ്വ. എസ്. ടി. സുരേഷ്, സൗത്ത് ഇന്ത്യ ഡിസ്റ്റി ബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ അയ്യപ്പൻ നായർ, റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ എം. കെ രമേശ്‌, ദീപ ജയപ്രകാശ് എന്നിവർ സംസാരിച്ചു. അതുല്യ ജയചന്ദ്രൻ സ്വാഗതവും ആർ. ജയപ്രകാശ് നന്ദിയും പറഞ്ഞു.

Advertisment