പാലക്കാട്: ഭാരതീയ മസ്ദൂർ സംഘത്തിന്റെ 20-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിനു സമീപം സജ്ജമാക്കിയ പ്രദർശിനി ബിഎംഎസ് ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ് ഉദ്ഘാടനം ചെയ്തു.
ബിഎംഎസിന്റെ പൂർവ്വകാല ചരിത്രസ്മരണ പുതുക്കുന്ന ഈ പ്രദർശിനി പുതിയ പ്രവർത്തകർക്ക് ആവേശം പകരുമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന പ്രസിഡൻറ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, ജനറൽ സെക്രട്ടറി ജി.കെ. അജിത്ത്, ട്രഷറർ സി.ബാലചന്ദ്രൻ, സംഘടനാ സെക്രട്ടറി കെ.മഹേഷ്, പ്രദർശിനി ഇൻചാർജ്ജ് അഡ്വ.പി.മുരളീധരൻ, സംസ്ഥാന ഭാരവാഹികളായ ബി.ശിവജി സുദർശൻ, സി.ജി.ഗോപകുമാർ, കെ.വി.മധുകുമാർ, ജി.സതീഷ്കുമാർ, ഇ.ദിവാകരൻ എന്നിവർ സംബന്ധിച്ചു.