മലമ്പുഴ: കടുക്കാം കുന്നത്തു വാഹന പരിശോധനക്കിടയിൽ തോക്കുമായി രണ്ടു യുവാക്കളെ മലമ്പുഴ പോലീസ് പിടികൂടി. ശനിയാഴ്ച വൈകീട്ട് ആറു മണിക്കാണ് സംഭവം. അകത്തേത്തറ ചേറങ്ങാട്ടുകാവ് മുനിക്കോട് വീട്ടിൽ കണ്ണന്റെ മകൻ കിരൺ ( 26 ) മലന്പുഴ ഇറിഗേഷൻ ക്വാർട്ടേഴ്സ് എസ് പി ലെയിൽ രവീന്ദ്രന്റെ മകൻ നന്ദു (26) എന്നിവരാണ് 7.65 എം എം പി സ്റ്റളുമായി പിടിയിലായത്.
പാലക്കാട് ഭാഗത്തു നിന്നും മലമ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന യുവാക്കൾപോലീസ് പരിശോധന കണ്ട് പെട്ടെന്ന് ബൈക്ക് തിരിച്ചപ്പോൾ സ്കിഡ് ആയി. തത്സമയം ബൈക്കിൽ പുറകിലിരുന്ന നന്ദു പെട്ടെന്ന് ചാടി. ഇതുകണ്ട് പോലീസ് ഓടി ചെന്ന് ഇരുവരേയും തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതിനിടയിൽ ബൈക്ക് ഓടിച്ചിരുന്ന കിരണിന്റെ വയറു ഭാഗം പൊങ്ങി നിൽക്കുന്നത് കണ്ട് വിശദമായ പരിശോധനയിലാണ് തോക്ക് പിടികൂടിയത് ന്ന് പോലീസ് പറഞ്ഞു.
പ്രാഥമിക അന്വേഷണം നടത്തിയതിൽ 10 ദിവസം മുൻപ് ഇരുവരും ബീഹാർ ഒഡീഷ ഭാഗങ്ങളിൽ പോയിരുന്നു എന്നും ഒരു ഒഡീഷ സ്വദേശിയിൽ നിന്നാണ് പിസ്റ്റൾ വാങ്ങിയത് എന്നുംഅറിഞ്ഞു. നന്ദു, 2020 വർഷത്തിൽ മലമ്പുഴ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു മാല പിടിച്ചുപറി കേസിലെ പ്രതിയാണ്. പ്രതികളിൽ നിന്നും ലഭിച്ച പിസ്റ്റൽ ശാസ്ത്രീയ പരിശോധന നടത്തി ലഭിച്ച ഉറവിടം കണ്ടെത്തുന്നതിനും കൂടുതൽ അന്വേഷണം നടത്താനുമുണ്ട്ന്ന് പോലീസ് പറഞ്ഞു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐ അബ്ദുൽ കലാം,എ എസ് ഐ മാരായ രമേശ്, പ്രകാശൻ, എസ് സി പി ഒപ്രസാദ് എന്നിവർ ചേർന്നാണ് വാഹന പരിശോധന നടത്തിയിരുന്നത് തുടർന്നുള്ള അന്വേഷണം മലമ്പുഴ പോലീസ് ഇൻസ്പെക്ടർ എം സുജിത്ത് നടത്തുമെന്ന് അറിയിച്ചു.