മലമ്പുഴ: മലമ്പുഴ കൂറമ്പാച്ചിമലയിൽ കയറിയിരുന്ന് ലോക ശ്രദ്ധയാകർഷിച്ച മലമ്പുഴയിലെ ബാബുവിന്റെ അമ്മ റഷീദ (46) യേയും സഹോദരൻ ഷാജി (23) യേയും തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.
വിവരമറിഞ്ഞു് മലമ്പുഴ പോലീസ് എത്തി മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം കള്ളിക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യ ചെയതതാവാമെന്ന് നാട്ടുകാർ പറഞ്ഞു. ബാബു ആശുപത്രിയിൽ എത്തിയിരുന്നു.
ഒരു സ്വകാര്യ ഹോട്ടലിൽ പാചകക്കാരിയായി ജോലി ചെയ്തു വരികയാണ് മരിച്ച റഷീദ. ഷാജി കിട്ടിയ പണിക്കെല്ലാം പോകുമായിരുന്നു. അപകട വിവരം ലോക്കോപൈലറ്റ് സ്റ്റേഷൻ അധികൃതരെ അറിയിച്ചതിനെ തുടർന്ന് മലമ്പുഴ പോലീസിന് വിവരം കൈമാറുകയായിരുന്നു.