/sathyam/media/media_files/ttbBdsLX0bjbCeOOXJZd.jpg)
മലമ്പുഴ: കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്രത്തിന്റെ സമീപനം അവസാനിപ്പിക്കണമെന്ന് കെഎസ്‌എസ്‌പിയു മലമ്പുഴ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. പുതുപ്പരിയാരത്ത് ചേർന്ന മലമ്പുഴ ബ്ലോക്കിന്റെ മുപ്പത്തിരണ്ടാം വാർഷിക സമ്മേളനം മലമ്പുഴ എംഎൽഎ എ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/fl7yFUzo38Z85QcG6BeD.jpg)
നൂറു കണക്കിന് പെൻഷൻകാർ പങ്കെടുത്ത പ്രകടനം വാദ്യഘോഷങ്ങളോടെ നടന്നു. സർവീസ് പെൻഷണർ മാസികയ്ക്ക് നൂറിൽ കൂടുതൽ ശതമാനം വരിക്കാരെ ചേർത്തതിനുള്ള സമ്മാനം പെരുവെമ്പ്, പൊൽപ്പുള്ളി, മലമ്പുഴ യൂണിറ്റുകൾക്ക് ജില്ല ജോയിന്റ് സെക്രട്ടറി കെ.രാധാദേവി വിതരണം ചെയ്തു.
പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. പി.വി ചന്ദ്രൻ, രവീന്ദ്രമാരാർ, വേണുഗോപാൽ, രവീന്ദ്രൻ, സുന്ദരൻ, എ. ബാലക്യഷ്ണൻ (ജില്ലാ കമ്മിറ്റി അംഗം), ദാമോദരൻ എന്നിവർ സംസാരിച്ചു.
/sathyam/media/media_files/30L8VkFViOQjV2VZTOEA.jpg)
ബ്ലോക്ക് പ്രസിഡന്റ് സി.ആർ നാരായണമൂർത്തി അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി സി.ആർ നാരായണമൂർത്തി (പ്രസിഡന്റ്), പി.വി ചന്ദ്രൻ (സെക്രട്ടറി), രവീന്ദ്രമാരാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us