പാലക്കാട് കൂട്ടുപാതയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച ലഹരി വസ്തുക്കൾ പിടികൂടി

New Update
banned products seased

പാലക്കാട്: കൂട്ടുപാതയിൽ നിന്നും 23 ചാക്ക് ഹാൻസ്, കൂൾ ലിപ് തുടങ്ങിയ ലഹരിവസ്തുക്കൾ ഇന്നോവ കാറിൽ കടത്താൻ ശ്രമിച്ച രണ്ട് മണ്ണാർക്കാട് സ്വദേശികളെ പോലീസ് പിടികൂടി. 

Advertisment

banned products seased-2.

കസബ ഇൻസ്പെക്ടർ വിജയരാജൻ വി, എസ് ഐമാരായ ഹർഷാദ് എച്ച്, ഉദയകുമാർ, സീനിയർ പോലീസ് ഓഫീസർ സിജി, ആഷിഷ്, ശിവപ്രസാദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കർണാടകയിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനക്കായി കൊണ്ടുവരുന്ന സമയത്താണ് കസബ പൊലീസ് വാഹനത്തെ പിന്തുടർന്ന് ഇവ പിടികൂടിയത്.

Advertisment