ആരോഗ്യമുള്ള പ്രകൃതിക്കായ് - നെറ്റ് സീറോ പാലക്കയം

New Update
net zero palakkayam-2

പാലക്കയം: നെറ്റ് സീറോ പരിശ്രമങ്ങൾ രാജ്യവ്യാപകമായി ശ്രദ്ധ നേടുമ്പോൾ പാലക്കയം കാർഷിക ഗ്രാമവും നെറ്റ് സീറോയിലേക്ക് ചുവട് വക്കുകയാണ്. ആരോഗ്യമുള്ള പ്രകൃതി ആരോഗ്യമുള്ള ജീവിതം എന്ന ആശയത്തിൽ ഊന്നി സാധാരണ മനുഷ്യരുടെ ജീവിത സാഹചര്യങ്ങളിൽ നടത്തുന്ന ലളിതമായ ഇടപെടലുകൾ ആണ് പാലക്കയം നെറ്റ് സീറോ പദ്ധതിയുടെ പ്രധാന ആകർഷണം.

Advertisment

ഇന്നലെ പാലക്കയം സെൻ്റ് മേരീസ് പള്ളിയിൽ ചേർന്ന യോഗത്തിൽ വിദ്യാർത്ഥികൾ പച്ചക്കറി നനച്ച് പദ്ധതിക്ക് ആരംഭം കുറിച്ചു. ഇടവക വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ നേതൃത്വം നല്കി. നെറ്റ് സീറോയിലൂടെ ആരോഗ്യം എന്ന വിഷയത്തെക്കുറിച്ച് സൈൻ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടർ ഫാ. സജി വട്ടുകളത്തിൽ ക്ലാസ് നയിച്ചു. 

net zero palakkayam

പാലക്കയം സെൻ്റ് മേരീസ് ഇടവകയുടെ പരിധിയിൽ ഉള്ള മുഴുവൻ വീടുകളും ഈ പദ്ധതിയുടെ ഭാഗമായി ഗ്രീൻ ഓഡിറ്റിന് വിധേയമാകും. ഇന്ത്യയിലെ ആദ്യത്തെ നെറ്റ് സീറോ ഇടവകയായ പൊൻകണ്ടത്തിൻ്റെ മോഡലിൽ ആയിരിക്കും പാലക്കയത്തിൻ്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുക. 

വിഷ രഹിത ഭക്ഷണം, ആരോഗ്യമുള്ള വായു, മണ്ണ്, ജീവനുള്ള ജലം എന്നിവ സുരക്ഷിതമാക്കുക എന്നതാണ് നെറ്റ് സീറോയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ. വീടുകളിൽ അധികമായി വിളയുന്ന ഉല്പന്നങ്ങൾ, പച്ചക്കറികൾ സ്വന്തം ഗ്രാമത്തിൽ തന്നെ വിപണന സാധ്യതകണ്ടെത്തുന്ന വീട്ടിലൊരു വിപണി പദ്ധതിയും നെറ്റ് സീറോയുടെ ഭാഗമാകും. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട രീതികൾ അനുവർത്തിച്ചായിരിക്കും " നെറ്റ് സീറോ പാലക്കയം " പദ്ധതി നപ്പാക്കുക.

Advertisment