/sathyam/media/media_files/wQAGWcNeHIrkpuSCJ3PZ.jpg)
പാലക്കാട്: പാലക്കാട് താലൂക്ക് എൻഎസ്എസ് വനിതാ യൂണിയന്റെ ആഭിമുഖ്യത്തിൽ കല്ലേക്കാട് മാതൃസദനത്തിൽ വച്ച് സർവ്വ ദേശീയ വനിതാദിനം ആചരിച്ചു. മാതൃസദനത്തിലെ 40 അമ്മമാരോടൊപ്പം ഒരു ദിവസം ചെലവഴിച്ചു കൊണ്ട് പാലക്കാട് താലൂക്ക് യൂണിയൻ ഭരണസമിതി അംഗങ്ങളും വനിത യൂണിയൻ ഭരണസമിതി അംഗങ്ങളും വനിതാദിനം ആചരിച്ചു.
താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് ബേബി ശ്രീകല അധ്യക്ഷത വഹിച്ച യോഗം എൻഎസ്എസ് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു.
മാതൃസദനം ചെയർമാൻ പി എൻ കൃഷ്ണൻകുട്ടി, സെക്രട്ടറി അരുൺ അരവിന്ദ്, ഖജാൻജി എം എ ബാലകൃഷ്ണൻ, വനിതാ യൂണിയൻ സെക്രട്ടറി അനിതാ ശങ്കർ, യൂണിയൻ ഭരണസമിതി അംഗങ്ങളായആർ ശ്രീകുമാർ, പി നടരാജൻ, പി സന്തോഷ് കുമാർ, കെ ശിവാനന്ദൻ, കെ പി രാജഗോപാൽ, യു നാരായണൻകുട്ടി, എം ഉണ്ണികൃഷ്ണൻ, എ അജി, സി വിപിനചന്ദ്രൻ, പ്രതിനിധിസഭാ അംഗങ്ങളായ ആർ സുകേഷ് മേനോൻ, സി കരുണാകരനുണ്ണി, വി രാജ്മോഹൻ, വനിതാ യൂണിയൻ ഭാരവാഹികളായ വി നളിനി, പി പാർവതി, വത്സല ശ്രീകുമാർ, വത്സല പ്രഭാകർ, സുനിത ശിവദാസ്, എസ് സ്മിത, സുനന്ദ ശശിശേഖരൻ, സുധ വിജയകുമാർ, സതി മധു, വിജയകുമാരി വാസുദേവൻ, പ്രീതി ഉമേഷ്, മാതൃസദനം ട്രസ്റ്റ് ഭാരവാഹികളായ എ സി വിജയരാഘവൻ, ഹരിദാസ് ജി എന്നിവർ സംസാരിച്ചു. അമ്മമാർക്ക് വസ്ത്രങ്ങൾ സമർപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us