തച്ചമ്പാറയിൽ നിയന്ത്രണം വിട്ട ലോറി വീടിൻ്റെ അടുക്കളയിലേക്ക് ഇടിച്ചു കയറി

New Update
lorry accident-2

തച്ചമ്പാറ: കോഴിക്കോട് പാലക്കാട്‌ ദേശീയപാതയിൽ തച്ചമ്പാറ മുള്ളത്ത് പാറയിൽ നിയന്ത്രണം വിട്ട ലോറി വീടിൻ്റെ അടുക്കളയിലേക്ക് ഇടിച്ചു കയറി, വീട്ടുകർ കിടന്നുറങ്ങുന്ന സമയമായിരുന്നു അപകടം നടന്നത് എങ്കിലും ആളപായം ഉണ്ടായില്ല.

Advertisment

lorry accident-3

കോയമ്പത്തൂരിൽ നിന്നും കോഴിക്കോട് കുറ്റിക്കാട്ടൂരിലേക്ക് കമ്പിലോഡുമായി പോകുകയായിരുന്ന അരീക്കോട് സ്വദേശി ശ്രീജേഷിൻ്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് തച്ചമ്പാറ മുള്ളത്തുപാറയിൽ അപകടത്തിൽ പെട്ടത്. തച്ചമ്പാറ കാപ്പു മുഖത്ത് മുഹമ്മദ് റിയാസിൻ്റെ വാടക വീടിൻ്റെ അടുക്കള പൂർണ്ണമായും തകർന്നു. തിങ്കളാഴ്ച മൂന്നുമണിക്ക് ആയിരുന്നു സംഭവം നടന്നത്.

Advertisment