Advertisment

കൗതുകമായി ഇരട്ട മാങ്ങ

author-image
ജോസ് ചാലക്കൽ
New Update
sayamis mango

തൃത്താല: ഒന്നിനുമേൽ ഒന്നായി ഒട്ടിപ്പിടിച്ച ഇരട്ട മാങ്ങ കൗതുകമായി. കൂറ്റനാട് നന്ദിയംകോട്ടിലെ യുവശക്തി ക്ലബ്ബിന് സമീപത്തെ പറമ്പിന്റെ അതിരിൽ നിന്നിരുന്ന നാട്ടുമാവിൽ നിന്നും കൊഴിഞ്ഞു വീണ ഈ ഇരട്ട മാങ്ങ കവിയും സിനിമ പ്രവർത്തകനുമായ രാജേഷ് നന്ദിയംകോടിന് ലഭിച്ചതാണ്. 

ചൂട് കാരണം മൂപ്പെത്താതെ വാടി വീണതാണ്. അത്യപൂർവ്വമായി മാത്രമേ മാമ്പഴങ്ങളിൽ ഈ പ്രതിഭാസം കാണാറുള്ളു. പ്രഭാത നടത്തത്തിനിടെ  വാഹനങ്ങൾ കയറുന്നതിന് മുൻപ് കണ്ണിൽ പെട്ടതിനാൽ നേരെ കയ്യിൽ കിട്ടി. നാട്ടിലെ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാണ് ഈ ഇരട്ട മാങ്ങ.

Advertisment