Advertisment

എഎംഎഐ പാലക്കാട് ഏരിയ സമ്മേളനം നടത്തി; പുതിയ സാരഥികളെ തെരഞ്ഞെടുത്തു

author-image
ജോസ് ചാലക്കൽ
New Update
amai palakkad

പാലക്കാട്: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പാലക്കാട്‌ ഏരിയ സമ്മേളനം ജില്ലാ പ്രസിഡൻ്റ്  ഡോ.ബി.കെ.കോമളം ഉത്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ്‌ ഡോ. രമ്യ ശിവദാസ്   അധ്യക്ഷയായിരുന്ന ചടങ്ങിന് ഏരിയ വനിതാ കമ്മിറ്റി കൺവീനർ ഡോ.സൗമ്യ ഫിലിപ്പ് സ്വാഗതം പറഞ്ഞു.

Advertisment

സ്റ്റേറ്റ് - ജില്ലാ- ഏരിയ നേതാക്കൾ പങ്കെടുത്ത സമ്മേളനത്തിൽ സംസ്ഥാനകമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും  സ്റ്റേറ്റ് മെഡിക്കൽ കൌൺസിൽ അംഗവും ആയ ഡോ. ഹരിദാസ് സ്റ്റേറ്റ് കമ്മിറ്റി റിപ്പോർട്ടും ജില്ലാ കമ്മിറ്റി സെക്രട്ടറി  ഡോ. ആരതി ലക്ഷ്മി ജില്ലാ കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. പാലക്കാട്  ഏരിയ കമ്മിറ്റി സെക്രട്ടറി ഡോ. ഷഹ്ന അർഷിദ് ഏരിയ കമ്മിറ്റി റിപ്പോർട്ടും  വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

ശാസ്ത്രീയ സെഷനിൽ ഡോ. നാരായണൻ കുട്ടി (നന്ദാവനം ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യൻ) ലോ ബാക്ക് ഡിസീസ് മാനേജ്മെൻ്റിനെക്കുറിച്ചുള്ള തത്വിദ്യ കേസ് ചർച്ച നടത്തി. ഡോ. ടോണി തോമസ് ഫാക്കൽറ്റി ആമുഖം നൽകുകയും ഈ സയൻ്റിഫിക് സെഷൻ കോ-ഓർഡിനേറ്റ് ചെയ്യുകയും ചെയ്തു, മൊമെൻ്റോ ഡോ.ഗീതാറാണി കൈമാറി.

amai palakkad-2

പാലക്കാട് ഏരിയയുടെ ചുമതലയുള്ള സംസ്ഥാന കമ്മിറ്റി അംഗം  ഡോ. ജയറാം 2024-25 വർഷത്തേക്കുള്ള പുതിയ ഏരിയ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഏരിയ ഭാരവാഹികൾ: പ്രസിഡന്റ്‌ : ഡോ. കെ. പി.വത്സ കുമാർ, വൈസ് പ്രസിഡന്റ്‌ : ഡോ. ടോണി തോമസ്, സെക്രട്ടറി: ഡോ. ഷഹ്ന അർഷിദ്, ജോയിന്റ് സെക്രട്ടറിമാർ : ഡോ. ആര്യ അനിൽകുമാർ, ഡോ. ലക്ഷ്മി ടിഎം, ട്രഷറർ  : ഡോ. റീജ, വനിതാ കമ്മിറ്റി ചെയർപേഴ്സൺ : ഡോ. സൗമ്യ ഫിലിപ്പ്, കൺവീനർ: ഡോ. അപർണ കെ.

 ആശംസകൾ അർപ്പിച്ചുകൊണ്ട്   സീനിയർ ഏരിയ എക്സിക്യൂട്ടീവ് മെമ്പർ ഡോ. സുബോധ് കെ ആർ, ഡോ. കേശവ പ്രസാദ് (ജില്ലാ ട്രഷറർ) എന്നിവർ സംസാരിക്കുകയുണ്ടായി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് ഡോ വത്സ കുമാർ സദസ്സിനേ അഭിമുഖീകരിച്ച് സംസാരിച്ചു, സെക്രട്ടറി ഡോ. ഷഹ്ന ഔദ്യോഗികമായി നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സമ്മേളനതിന്റെ സമാപനം കുറിച്ചു.

Advertisment