സ്ത്രീ ഒരിക്കലും തടഞ്ഞു നിർത്തപ്പെടേണ്ടവൾ അല്ല - വിശ്വാസ് സെക്രട്ടറി അഡ്വ. എൻ. രാഖി

New Update
viswas palakkad-3

ചിറ്റൂരിലെ വിശ്വാസ് സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചിറ്റൂർ ഗവണ്മെന്റ് വിക്ടോറിയ ഗേൾസ് സ്കൂളിൽ വെച്ച് വനിതാ ദിനത്തിനോടനുബന്ധിച്ച് നടന്ന സ്ത്രീകളും നിയമവും എന്ന വിഷയത്തിൽ സെമിനാറിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുന്ന അഡ്വ. എൻ. രാഖി

ചിറ്റൂര്‍: സ്ത്രീ ഒരിക്കലും തടഞ്ഞു നിർത്തപ്പെടേണ്ടവൾ അല്ലെന്നും പരിമിതികൾ ഉള്ളവളല്ലെന്നും വിശ്വാസ് സെക്രട്ടറി അഡ്വ. എൻ. രാഖി അഭിപ്രായപെട്ടു. ചിറ്റൂരിലെ വിശ്വാസ് സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചിറ്റൂർ ഗവണ്മെന്റ് വിക്ടോറിയ ഗേൾസ് സ്കൂളിൽ വെച്ച് വനിതാ ദിനത്തിനോടനുബന്ധിച്ച് നടന്ന സ്ത്രീകളും നിയമവും എന്ന വിഷയത്തിൽ സെമിനാറിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അവർ. 

Advertisment

ഏറ്റവും കൂടുതൽ സ്വപ്നം കാണുക, പരിശ്രമിക്കുക, ഉയരത്തിൽ പറക്കുക എന്നതായിരിക്കണം സ്ത്രീകളുടെ ലക്ഷ്യം എന്നും അഡ്വ. രാഖി അഭിപ്രായ പെട്ടു. വിശ്വാസ് സേവന കേന്ദ്രം കോർഡിനേറ്റർ വി.പി. കുരിയാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചിറ്റൂർ തത്തമംഗലം മുനിസിപ്പൽ കൗൺസിലർ ശ്രീദേവി സെമിനാർ ഉദ്ഘാടനം ചെയ്തു.

തുല്യ സാക്ഷരത കോർഡിനേറ്റർ കാർത്തികേയൻ ആശംസകൾ പറഞ്ഞു. തുല്യതാ പരീക്ഷ കോർഡിനേറ്റർ സൗദാമിനി സ്വാഗതവും കൗൺസിലിങ്ങ് സൈക്കോളജിസ്റ്റ് ആന്റണി നന്ദിയും പറഞ്ഞു. തുല്യതാ പരീക്ഷക്ക് തയ്യാറെടുക്കുന്ന നൂറോളം വനിതകൾ സെമിനാറിൽ പങ്കെടുത്തു.

Advertisment