/sathyam/media/media_files/dGa9wFtASdEW5BB0Ro09.jpg)
മണ്ണാര്‍ക്കാട്: മണ്ണാർക്കാട് നിന്ന് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്ക് പുതിയ കെഎസ്ആര്‍ടിസി ബസ് സർവീസ് ആരംഭിച്ചു. ബസ് സർവീസിന്റെ ഉദ്ഘാടനം അഡ്വ.എൻ. ഷംസുദ്ദീൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ സന്തോഷ് ടി കെ,ജില്ലാ ഓഫീസർ നിഷിൽ, ഇൻസ്‌പെക്ടർ ഇൻ ചാർജ് വിപിൻ ശങ്കർ, ഒ,എം. ഷൗക്കത്തലി, എം സി കൃഷ്ണകുമാർ, സുബ്രഹ്മണ്യൻ തുടങ്ങിയവർ സംബന്ധിച്ചു. ദിവസവും 2 സർവീസുകളാണ് നടത്തുന്നത്.
രാവിലെ 7:30ന് മണ്ണാർക്കാട് നിന്ന് പുറപ്പെട്ട് 10:30ന് കോയമ്പത്തൂർ എത്തുകയും, അവിടെ നിന്ന് 10:45ന് പുറപ്പെട്ട് മണ്ണാർക്കാട് വഴി 02:25ന് പെരിന്തൽമണ്ണ എത്തുകയും, അവിടെ നിന്ന് 02:40ന് പുറപ്പെട്ട് മണ്ണാർക്കാട് 03:30ന് എത്തുകയും, മണ്ണാർക്കാട് നിന്ന് 03:40ന് പുറപ്പെട്ട് 06:40ന് കോയമ്പത്തൂർ എത്തുകയും അവിടെ നിന്ന് 07:00മണിക്ക് പുറപ്പെട്ട് മണ്ണാർക്കാട് 10:00മണിക്ക് എത്തുന്നതാണ് ബസ് റൂട്ട് സമയം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us