കെഎസ്ഇബി ഒലവക്കോട് ഇലക്ട്രിക്കൽ സെക്ഷന് ഹരിത സാക്ഷ്യപത്രം ലഭിച്ചു

New Update
haritha sakshya pathram

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് നൽകുന്ന ഹരിത കേരള സാക്ഷ്യപത്രം ഒലവക്കോട് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ കെ. എം രാജേഷിന് ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷൻ ബിജോയ് വി നൽകുന്നു

പാലക്കാട്: കെഎസ്ഇബി ഒലവക്കോട് ഇലക്ട്രിക്കൽ സെക്ഷന് ഹരിത സാക്ഷ്യപത്രം ലഭിച്ചു. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷ്യൻ മലമ്പുഴ ബ്ലോക്ക് പരിധിയിലെ സ്ഥാപനങ്ങൾക്ക് നൽകുന്ന ഹരിത സാക്ഷ്യപത്ര അംഗീകാരത്തിന് പാലക്കാട് ഡിവിഷനിലെ ഒലവക്കോട് സെക്ഷനെ തിരഞ്ഞെടുത്തു.

Advertisment

ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ - മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്ഥാപനങ്ങൾക്കു നൽകുന്ന അംഗീകാരമാണ് 
ഇവർക്ക് ലഭിച്ചത്.

ഇതിൻ്റെ ഭാഗമായി നൽകിയ എ പ്ലസ് ഗ്രേഡോടെയുള്ള സാക്ഷ്യപത്രം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷൻ ബിജോയ്.വി യിൽ നിന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ കെ.എം രാജേഷ്, സീനിയർ സൂപ്രണ്ട് ഹസീം. ഐ എന്നിവർ  ഏറ്റുവാങ്ങി.

Advertisment