/sathyam/media/media_files/MQ851terHyVHrQkfnbwa.jpg)
പാലക്കാട്: ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണാർഥം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പാലക്കാട് നഗരത്തിൽ റോഡ്ഷോ നടത്തും. കോട്ടമൈതാനം അഞ്ചുവിളക്കിൽ നിന്നു തുടങ്ങി സുൽത്താൻപേട്ട വഴി പാലക്കാട് ഹെഡ് പോസ്റ്റോഫിസ് റോഡ് വരെയാണ് റോഡ്ഷോ. രാവിലെ പത്തോടെ റോഡ്ഷോ ആരംഭിക്കും.
മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്നു റോഡ് മാർഗം കോട്ടമൈതാനത്ത് എത്തും. തുടർന്നു റോഡ്ഷോ ആരംഭിക്കും. രാവിലെ ഒൻപതു മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി ഉന്നതതല പ്രത്യേക സുരക്ഷാ സംഘം കഴിഞ്ഞ ദിവസം നഗരത്തിൽ പരിശോധന നടത്തിയിരുന്നു. ഇന്നലെയും വിവിധയിടങ്ങളിൽ പരിശോധനകളുണ്ടായി.
അഞ്ചുവിളക്ക്-പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസ് റോഡിൽ ജനങ്ങൾക്കു നിൽക്കാനുള്ള ഭാഗം ബാരിക്കേഡ് ഉപയോഗിച്ചു വേർതിരിച്ചു. മേഴ്സി കോളജിൽ നിന്നും അഞ്ചുവിളക്കിലേക്കെത്തുന്ന ഭാഗത്തും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us