രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ: കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ

New Update
prathishedha jadha palakkad

പാലക്കാട്: രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്നും രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ ഇ.ഡിയെയും ഐ.റ്റിയെയും ഉപയോഗിച്ച് പ്രധാന പ്രതിപക്ഷ കക്ഷികളെയും നേതാക്കളെയും ജന മദ്ധ്യത്തിൽ അപഹാസ്യരാക്കുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തെ മോദി ഭയക്കുകയാണെന്നും, കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ പറഞ്ഞു.

Advertisment

ഡൽഹി മുഖ്യമന്ത്രിയും ഇന്ത്യ മുന്നണി നേതാവുമായ കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ജാഥയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സി. ചന്ദ്രൻ. നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട് അധ്യക്ഷം വഹിച്ചു.  

നേതാക്കളായ പ്രജീഷ്പ്ലാക്കൽ, വി കെ നിച്ഛലാനന്ദൻ, മോഹനൻ കാട്ടാശ്ശേരി, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്റുമാരായ സി വി സതീഷ്, പി കെ പ്രിയകുമാരൻ, കിദുർമുഹമ്മദ്, യൂത്ത്  കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കെ എസ് ജയഘോഷ്, കെ എസ് യു ജില്ലാ പ്രസിഡന്റ്‌ നിഖിൽ, യു ഡി എഫ് മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ എ കൃഷ്ണൻ, കെ ഭവദാസ്, മണ്ഡലം പ്രസിഡന്റ്മാരായ  എസ് എം താഹ, സേവിയർ, പ്രസാദ് കണ്ണാടി, വി മോഹനൻ, കുപ്പേലൻ, കെ ചന്ദ്രൻ, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഗൗതമി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment