ഭൗമ മണിക്കൂർ ഇന്ന് രാത്രി 8.30 നും 9.30 നും ഇടയിൽ

New Update
earth hour-2

പാലക്കാട്: കാലാവസ്ഥാ വ്യതിയാന ഭീഷണിക്കെതിരായ ബോധവൽ‌ക്കരണത്തിന്റെ ഭാഗമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച രാത്രി ഒരു മണിക്കൂർ നേരം വളരെ അത്യാവശ്യമുള്ളവയൊഴികെ എല്ലാ ബൾബുകളും വൈദ്യുതോപകരണങ്ങളും ഓഫാക്കി ഇടുന്നതിനെയാണ് ഭൗമ മണിക്കൂർ (earth hour) എന്നറിയപ്പെടുന്നത്. 

Advertisment

ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഇടയാക്കുന്ന പ്രവർത്തനങ്ങളിലും ജീവിത ശൈലിയിലും മാറ്റം വരുത്താൻ ലോകജനതയെ പ്രേരിപ്പിച്ച് വൈദ്യുതി ഉപയോഗം, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ എന്നിവ കുറയ്ക്കുക വഴി ഭൂമിയെ രക്ഷിയ്ക്കുക എന്നതാണ്  ''എർത്ത് അവര്‍''  അഥവാ ഭൗമ മണിക്കൂർ യജ്ഞത്തിന്റെ ലക്ഷ്യം. എല്ലാവരും ഈ യത്നത്തിന്റെ ഭാഗമാവണമെന്ന് സ്നേഹപൂർവ്വം ഡബ്ല്യുഡബ്ല്യുഎഫ് അഭ്യർത്ഥിക്കുന്നു.

Advertisment