ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/JTFohciHQYMK1qOetEuZ.webp)
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ റിസർവോയറിൽ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരുമ്പകച്ചോല വെള്ളത്തോട് അംബേദ്കർ കോളനിയിലെ അപ്പുവിൻ്റെ മകൻ സന്തോഷ് (22) ആണു മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. കൂലിപ്പണിക്കാരനാണ് സന്തോഷ്. മണ്ണാർക്കാട് പൊലീസ് സ്ഥലത്തെത്തി അസ്വഭാവിക മരണത്തിൽ കേസെടുത്തു. തങ്കയാണ് സന്തോഷിൻ്റെ അമ്മ.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us