ചെര്‍പ്പുളശ്ശേരി: ലോകസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചെർപ്പുളശ്ശേരി റെയ്ഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ടി. ഷനൂജിൻ്റെ നേതൃത്വത്തിൽ ഒറ്റപ്പാലം താലൂക്കിൽ തൃക്കടീരി വില്ലേജിൽ കാരാട്ടുകുർശ്ശി കുന്നിൻമേൽ വീട്ടിൽ കുഞ്ചു മകൻ ശ്രീകുമാരൻ (24)ന്റെ വീട്ടിൽ നിന്നും 2.5 ലിറ്റർ ചാരായവും 50 ലിറ്റർ വാഷും പിടികൂടി.
/sathyam/media/media_files/JsDu5xd6i26wKYkZuLOr.jpg)
പ്രതിയെ അറസ്റ്റ് ചെയ്ത് അബ്കാരി നിയമപ്രകാരം കേസെടുത്തു. ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി. തുടർന്നും ഈ പ്രദേശങ്ങളിൽ ശക്തമായ പരിശോധനകൾ തുടരുമെന്ന് ഒറ്റപ്പാലം സർക്കിൾ ഇൻസ്‌പെക്ടർ വിജേഷ് എ കെ അറിയിച്ചു.
/sathyam/media/media_files/qZl1nu3h39WW6ONGmYOQ.jpg)
പരിശോധനയിൽ ഗ്രേഡ് എഇഐമാരായ ബാസ്റ്റിൻ.കെ.എസ്, ഷാജികുമാർ.സി.എൻ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ജയദേവനുണ്ണി.വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സബിത.സി.എൽ എന്നിവർ പങ്കെടുത്തു.