Advertisment

പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ പ്രേംനാഥ് പ്രോസിക്യൂഷൻ രംഗത്ത് നിന്ന് പടിയിറങ്ങുന്നു

author-image
ജോസ് ചാലക്കൽ
New Update
premnath palakkad

പാലക്കാട്: ജില്ലയിലെ പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ആയ പ്രേംനാഥ് ആ സ്ഥാനത്തുനിന്ന് ഇന്ന് പടിയിറങ്ങുന്നു. ഇരുപത്തി രണ്ട് വർഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷമാണ് പ്രേംനാഥ് വിരമിക്കുന്നത്. 

Advertisment

പാലക്കാട്‌ ജില്ലയിലെ വിവിധ കോടതികളിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ആയും എറണാകുളം ജില്ലാ പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ആയും ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷനിൽ ട്രെയിനിങ് മാനേജർ ആയും, ഡെപ്യൂട്ടി ഡയറക്ടർ ആയും ഈ കാലയളവിൽ പ്രേംനാഥ് സേവനം അനുഷ്ടിച്ചുണ്ട്.

കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ മാസ്റ്റർ ട്രെയിനറായ പ്രേംനാഥ് നിയമ, നേതൃത്വ പരിശീലന വിഷയങ്ങളിൽ ആയിരത്തി അഞ്ഞൂറോളം ക്ലാസുകൾ എടുത്തിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നടന്ന പ്രോസിക്യൂട്ടർമാരുടെ അന്തർദേശീയ സമ്മേളങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ഇന്ത്യയിലെ വിവിധ ജുഡീഷ്യൽ, പോലീസ് അക്കാഡമികളിലും ഗെസ്റ്റ് ഫാക്കൽറ്റിയായി പ്രവർത്തിക്കുകയും ചെയ്തുവരുന്നു.

കുറ്റകൃത്യങ്ങളിലെ അതിജീവിതരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിശ്വാസ് ഇന്ത്യയുടെ സെക്രട്ടറി ജനറലും, ജെസിഐ മുൻ ദേശീയ വൈസ് പ്രസിഡന്റ്, ഇന്ത്യൻ സീനിയർ ചേംബർ മുൻ ദേശീയ ഡയറക്ടർ, ഓയിസ്ക ഇന്റർനാഷണൽ മുൻ സൗത്ത് ഇന്ത്യ സെക്രട്ടറി, കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

മുൻ കോടതി ഉദ്യോഗസ്ഥരായ പ്രഭാകരൻ തങ്കം ദമ്പതികളുടെ മകനാണ് പ്രേംനാഥ്. ഭാര്യ സുഗുണ (ഇന്ത്യൻ ബാങ്ക് ചന്ദ്രനഗർ ബ്രാഞ്ച്), മക്കൾ അനിരുദ്ധ് (റിസേർച്ച് ഫെല്ലോ, മണിപാൽ അക്കാദമി, ബാംഗ്ലൂർ), കീർത്തന (നിയമവിദ്യാർഥി).

Advertisment