Advertisment

ആർപിഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനിയിൽ ട്രെയിനിൽ നിന്നും കഞ്ചാവും മദ്യവും പിടികൂടി

author-image
ജോസ് ചാലക്കൽ
New Update
canaby seased palakkad-5

പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പൊതുതിരഞ്ഞെടുപ്പിനെ മുൻനിർത്തി പാലക്കാട് ആർപിഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനിയിൽ ന്യൂഡെൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ്സിൻ്റെ മുൻവശത്തെ ജനറൽ കമ്പാർട്ട്മെന്റിലെ ലഗ്ഗേജ് റാക്കിൽ ഉണ്ടായിരുന്ന മൂന്നു പ്ലാസ്റ്റിക് സഞ്ചികളിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ 8.6 കിലോ കഞ്ചാവ് പിടികൂടി. പിടികൂടിയ കഞ്ചാവിന് 4¼ ലക്ഷ ത്തോളം രൂപ വിലവരും. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Advertisment

മറ്റൊരു പരിശോധനയിൽ, ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പാലക്കാടും ആർപിഎഫ്  ഷൊർണ്ണൂരും സംയുക്തമായി ഷൊറണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നും പതിനാറായിരത്തോളം രൂപ വില വരുന്ന ഗോവൻ നിർമിത വിദേശമദ്യവും പിടികൂടി. പിടിച്ചെടുത്ത മദ്യം നിയമനടപടികൾക്കായി പട്ടാമ്പി റേഞ്ച് എക്സൈസിന് കൈമാറുകയും ചെയ്തു.

foreign liqur seased palakkad

റെയിൽവേ സ്റ്റേഷനുകളിൽ നടത്തിയ പരിശോധനകൾക്ക് പാലക്കാട് ആർപിഎഫ് ക്രൈം ഇൻറലിജൻസ്  വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസ് ആർപിഎഫ് ഷൊർണൂർ ആർപിഎഫ് ഇൻസ്പെക്ടർ സി.ടി.ക്ലാരിവൽസ, എക്സൈസ് എൻഫോഴ്സ്മെൻ്റ്  ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.ജിജിപോൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനകളിൽ ക്രൈം ഇൻറലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർമാരായ ദീപക്.എ.പി, എ.പി.അജിത്ത് അശോക്, പി.ടി.ബാലസുബ്രഹ്മണ്യൻ, ആർപിഎഫ് ഷൊർണൂർ എസ്ഐ പി.വി.ഹരികുമാർ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ജി. പരശുരാമലു, ക്രൈം ഇൻറലിജൻസ് വിഭാഗം അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, കോൺസ്റ്റബിൾ അബ്ദുൾ സത്താർ.പി.പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പി.അജിത്കുമാർ, പ്രിവൻ്റീവ് ഓഫീസർ പി.എൻ.രാജേഷ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻസൺ ജോർജ്, എം.ആർ.രെഞ്ചു, സംഗീത.കെ.സി എന്നിവരാണുണ്ടായിരുന്നത്.

Advertisment