Advertisment

പാലക്കയത്ത് പ്രവർത്തിക്കുന്ന പന്നി ഫാം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തച്ചമ്പാറ പഞ്ചായത്ത് മാർച്ച് നടത്തി

author-image
ജോസ് ചാലക്കൽ
New Update
thachanpara panchayat march

തച്ചമ്പാറ‌: തച്ചമ്പാറ‌ പാലക്കയത്ത് പ്രവർത്തിക്കുന്ന പന്നി ഫാം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തച്ചമ്പാറ പഞ്ചായത്ത് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിസാൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്റ് സച്ചു ജോസഫ് അധ്യക്ഷനായി.

അനധികൃതമായി പ്രവർത്തിക്കുന്ന ഫാം ആണെന്നും പൂട്ടണമെന്ന തീരുമാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് തച്ചമ്പാറ, അലി തെക്കത്ത്, രാമചന്ദ്രൻ തച്ചമ്പാറ, നൗഷാദ് ബാബു, ഷാജു പഴുക്കാത്തറ, ബെറ്റി ലോറൻസ്, തങ്കച്ചൻ, പോൾ എന്നിവർ പ്രതിഷേധ മാർച്ചിൽ പ്രസംഗിച്ചു.

പഞ്ചായത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പതിനഞ്ചോളം പ്രവർത്തകരെ കല്ലടിക്കോട് പൊലീസ് അറസ്‌റ്റ് ചെയ്തു വിട്ടയച്ചു. പഞ്ചായത്ത് യോഗം ചേർന്ന് ഫാം പൂട്ടുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിരുന്നതായി പഞ്ചായത്ത് അധ്യക്ഷൻ ഒ. നാരായണൻകുട്ടി അറിയിച്ചു.

Advertisment