Advertisment

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ 11½ കിലോ കഞ്ചാവ് കണ്ടെത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update
canaby seased palakkad-6

പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് പ്ലാറ്റ്ഫോം നമ്പർ മൂന്നിൽ യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങൾക്ക ടിയിൽ മറച്ചുവച്ച നിലയിൽ രണ്ടു ബാഗുകളിലായി 11½ കിലോ കഞ്ചാവ് കണ്ടെത്തിയത്.

6 ലക്ഷത്തിലധികം രൂപ വിലവരുന്ന കഞ്ചാവ് കണ്ടുകെട്ടി എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വണ്ടികൾ കേന്ദ്രീകരിച്ച് ആർപിഎഫ് എക്സൈസ് സംഘം സംയുക്ത പരിശോധന നടത്തിവരുമ്പോൾ, പരിശോധന കണ്ട് ഭയന്ന് ആരോ ഉപേക്ഷിച്ചു പോയതാവാം കഞ്ചാവ് എന്ന് സംശയിക്കുന്നു. പൊതു തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസിന്റെയും അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വൈ.സയ്യിദ് മുഹമ്മദിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർമാരായ ദീപക്.എ.പി, എ.പി.അജിത് അശോക്, പി.ടി.ബാലസുബ്രഹ്മണ്യൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റബിൾമാരായ എൻ.അശോക്, അജീഷ്.ഒ.കെ, കോൺസ്റ്റബിൾ അബ്ദുൾ സത്താർ.പി.പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രൂപേഷ്.കെ.സി, സിവിൽ എക്സൈസ് ഓഫീസർ സ്മിത.വി.എസ്, എക്സൈസ് ഡ്രൈവർ രാധാകൃഷ്ണൻ.വി എന്നിവരാണുണ്ടായിരുന്നത്.

Advertisment