Advertisment

ചുടുകാറ്റിന് കുളിർ കാറ്റായി പാലക്കാട് നഗരപരിധിയിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് ഫാനുകൾ നൽകി

author-image
ജോസ് ചാലക്കൽ
New Update
fan distributed

ഷീറ്റ് മേഞ്ഞ വീടുകളിലുള്ളവർക്കുള്ള എം.എ പ്ലൈ ഫൗണ്ടേഷന്റെ ഫാൻ വിതരണം കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം പ്രസിഡണ്ട് സജീവ് കുമാർ നിർവഹിക്കുന്നു

പാലക്കാട്: ത്രീവ്ര ഉഷ്ണം കാരണം പ്രയാസം അനുഭവിക്കുന്ന നിർധന കുടുംബങ്ങൾക്ക് എം.എ പ്ലൈ ഫൗണ്ടേഷൻ വിതരണം ചെയ്ത ഫാനുകൾ ചൂടു കാറ്റിന് കുളിർ കാറ്റായി പ്രവർത്തിക്കുന്നു. താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഷെഡുകളിൽ താമസിക്കുന്നവർ നേരിടുന്ന കടുത്ത ചൂടിന് താൽക്കാലിക ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെ നഗരപരിധിയിലെ പാവപ്പെട്ട 25 കുടുംബങ്ങൾക്കാണ് ഫൗണ്ടേഷൻ ഫാനുകൾ നൽകിയത്. 

വിവിധ സ്ഥലങ്ങളിൽ നടന്ന ഫാൻ വിതരണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാർക്കറ്റ് റോഡ് യൂണിറ്റ് പ്രസിഡണ്ട് കെ.ജെ മുഹമ്മദ് ഷമീർ, കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം പ്രസിഡണ്ട് സജീവ് കുമാർ, പാലക്കാട് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡണ്ട് രാജീവ് രാമാനന്ദ് തുടങ്ങിയവർ കൈമാറി. ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ നിഖിൽ കൊടിയത്തൂർ, എ നസീർ, കൗൺസിലർ പ്രഭ മോഹനൻ, കെ.കെ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. 

Advertisment