New Update
/sathyam/media/media_files/2HdX6fNYJkKvcw1Smztn.jpg)
പാലക്കാട്: സ്വകാര്യ വ്യക്തിയുടെ കുളത്തിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല കുമരനെല്ലൂർ കൊട്ടാരത്തൊടി അൻവർ റസിയ ദമ്പതികളുടെ മകൻ അൽ അമീൻ 12 ആണ് മരിച്ചത്.
Advertisment
ഇന്നലെ വൈകിട്ട് നാലുമണി മുതൽ കുട്ടിയെ കാണ്മാനില്ലായിരുന്നു. തുടർന്ന് തൃത്താല പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളാളൂരിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിലെ കൽപ്പടവിൽ കുട്ടിയുടെ ചെരിപ്പും വസ്ത്രവും കണ്ടെത്തിയത്.
പട്ടാമ്പിയിൽ നിന്നെത്തിയ ഫയർഫോഴ്സ്‌സ് സംഘം നടത്തിയ തിരച്ചിലിലാണ് രാത്രി 11 മണിയോടെ കുട്ടിയുടെ മൃതദേഹം കുളത്തിൽ നിന്നും പുറത്തെടുത്തത്. തൃത്താല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us