Advertisment

ബോംബു നിർമ്മാണം എൻഐഎ അന്വേഷിക്കണം - രമേശ് ചെന്നിത്തല

author-image
ജോസ് ചാലക്കൽ
New Update
ramesh chennithala press meet

പാലക്കാട്: പാനൂരിലെ ബോംബ് നിർമ്മാണം എൻഐഎ അന്വേഷിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയിലെ ഐഎൻടിയുസി.നേതാവിന്റെ കൊലപാതകം സിപിഎം നേതൃത്വം അറിഞ്ഞു കൊണ്ടാണെന്ന സിപിഎം നേതാവിന്റെ വെളിപ്പെടുത്തൽ സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തെ വെളിപ്പെടുത്തുന്നതാണ്. 

Advertisment

കാസർക്കോട് എൽഡിഎഫ് സ്ഥാനാർത്ഥി ബാലകൃഷ്ണനെതിരെ എൽഡിഎഫ് വിമതൻ ബാലകൃഷ്ണൻ മത്സരിക്കുന്നത് സിപിഎമ്മിലെ അഴിമതിക്കും അക്രമ രാഷ്ട്രീയത്തിനുംഎതിരെയാണെന്നും ചെന്നിത്തല പ്രസ്ക്ലബിന്റെ മീറ്റ് ദി ലീഡേഴ്സിൽ പറഞ്ഞു. പാനൂരിലെ ബോംബു നിർമ്മാണം യുഡിഎഫ് നേതാക്കളെ ലക്ഷ്യം വെച്ചുള്ളതാണ്.

കേരളത്തിലെ ഇടത് ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്താണ് കേരളത്തിൽ നടക്കാൻ പോകുന്നത്. കേരളത്തിൽ 20 സീറ്റിലും യുഡിഎഫ് വിജയിക്കും. അഴിമതി പണം അക്കൗണ്ടിലാക്കി രക്ഷപ്പെടാനുള്ള ശ്രമത്തിനെതിരെയുള്ളതാണ് ഇ ഡി.യുടെ അക്കാണ്ട് പൂട്ടിക്കൽ.

മുഖ്യമന്ത്രിയും മകളും ഉൾപ്പട്ടതും അല്ലാത്തതുമായ കേസുകളിൽ കൃത്യാമായി അന്വേഷണം നടക്കാത്തതിനും പ്രതികൾ ശിക്ഷിക്കപ്പെടാതിരിക്കാനും കാരണം സിപിഎം - ബിെജെപി ബന്ധമാണ്. ശബളവും പെൻഷനും ലഭിക്കാത്ത നാടായി കേരളം മാറി. സപ്ലെക്കൊയിൽ അവശ്യസാധനങ്ങളില്ല. കർഷകരുടേതുൾപ്പടെ ജനകിയ പ്രശ്നങ്ങൾ പരിഹരിക്ക പെടുന്നില്ല.

കൊള്ളയും ആക്രമണവുമാണ് കേരളത്തിൽ നടക്കുന്നത്. ഇതിനെതിരെയുള്ള വിധിയെഴുത്താണ് കേരളത്തിൽ നടക്കുകയെന്നും ചെന്നിത്തല പറഞ്ഞു. മുൻ എംപി - വി.എസ്. വിജയ രാഘവൻ, ഡിസിസി പ്രസിഡണ്ട് എ. തങ്കപ്പൻ, യുഡിഎഫ് കൺവീനർ പി.ബാലഗോപാൽ എന്നിവരും ചെന്നിത്തലക്കൊപ്പം പങ്കെടുത്തു

Advertisment