Advertisment

വിഷുവിന്റെ വരവറിയിച്ച് പടക്ക വിപണി സജീവമായി

author-image
ജോസ് ചാലക്കൽ
New Update
padakka vipani

പാലക്കാട്: പടക്കം പൊട്ടിക്കാതെ എന്ത് വിഷു. നാടെങ്ങും പടക്ക വിപണിയും സജീവം. വിഷുക്കണി ഒരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷം ഉഷാറാകണമെങ്കിൽ പടക്കവും പ്രധാനമാണ്. ഇക്കുറി ലോക്സഭാ തെരെ ഞ്ഞെടുപ്പ് കൂടി നടക്കുന്നതിനാൽ വിപണിയിൽ നല്ല പ്രതീക്ഷയിലാണ് വ്യാപാരികൾ. മലബാർ മേഖലയിൽ പ്രാദേശികമായി പടക്ക വിപണികൾ സജീവമായെങ്കിലും മറ്റിടങ്ങളിൽ ഇപ്പോഴും മാന്ദ്യം നില നിൽക്കുന്നുണ്ട്.

Advertisment

വ്യത്യസ്ത തരത്തിലുള്ള സ്കൈ ഷോട്ടുകളും,മേശപ്പൂത്തിരികളും ആകർഷകങ്ങളായ പൂത്തിരികളും നാലു വശങ്ങളിൽ നിന്നും മയിലിന്റെ ആകൃതിയിൽ വിരിഞ്ഞു കത്തുന്ന മെഗാ പീകോക്ക്, ഡാൻസിങ് അംബ്രല്ല, കഥകളി, ഓൾഡ് ഈസ് ഗോൾഡ്, ടോപ് ഗൺ, ഹെലികോപ്റ്റർ, ഡ്രോൺ, അഞ്ചു സെൻ്റി മീറ്റർ മുതൽ 50 സെൻ്റിമീറ്റർ വരെ വലിപ്പമുള്ള അഞ്ചു വർണങ്ങളിൽ ട്യൂബ് ലൈറ്റ് പോലെ കത്തുന്ന പൂത്തിരികളും തുടങ്ങി വിവിധയിനം പുതിയ ഐറ്റംസുകളുമായാണ് ഇത്തവണ വിഷു പടക്ക വിപണി സജീവമായിട്ടുള്ളത്.

അപകട രഹിതവും സുരക്ഷിതത്വവുമുള്ള പടക്കങ്ങൾക്കാണ് ഡി മാൻഡ്. ശിവകാശിയിൽ നിന്നുള്ള പടക്കങ്ങളാണ് കൂടുതലും കേരളത്തിലെ വിപണി

യിൽ എത്തുന്നതെങ്കിലും ഇപ്പോൾ പ്രാദേശികമായ പടക്കങ്ങളും ചൈനീസ് പടക്കങ്ങളും വേറിട്ട വിഭവങ്ങളും വിപണിയിൽ സുലഭമാണ്.

ആരെയും ആകർഷിക്കുന്ന ഗുണമേന്മയും കാഴ്ച ഭംഗിയുമാണ് ഇത്തരം പടക്കങ്ങളുടെ പ്രത്യേകത. കൂടുതൽ ഉയരത്തിലും കൂടുതൽ സമയവും കത്തുന്ന പൂക്കുറ്റിയും പുതുമ നൽകുന്ന ഐറ്റമാണ്. വേറിട്ട പുതിയ ഇനങ്ങൾ ഇക്കുറിയും വിപണിയിൽ എത്തിയെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിലയിൽ വർധനയില്ല എന്നതാണ് ഒരു സവിശേഷത.

padakka vipani-2

ഓൺലൈൻ പടക്കങ്ങൾക്ക് കോടതി നിയന്ത്രണം ഏർപ്പെടുത്തിയതും വ്യാപാര സ്ഥാപനങ്ങളിൽ തുടർച്ചയായുള്ള പരിശോധകളും ഉള്ളതിനാൽ വളരെ സുരക്ഷിതമായിട്ടാണ് വ്യാപാരികൾ പടക്കങ്ങൾ സൂക്ഷിക്കുന്നത്. പുകയും അപകടങ്ങൾ കുറവായതുമായ ഹരിതപടക്കങ്ങളാണ് ഏറെയും. കുട്ടികളെ ആകർഷിക്കുന്ന പട പട പൊട്ടുന്ന ക്രിക്കറ്റ് ബാറ്റിന് 140, മുകളിൽ പോയി ഹെലികോപ്ടർ പോലെ കറങ്ങുന്ന റോക്കറ്റിന് പാക്കറ്റിന് 180, വിവിധ കളറുകളിലുള്ള കമ്പിത്തിരികൾക്ക് പാക്കറ്റിന് 30 മുതൽ 150 വരെയും, പീക്കോക്ക് ഇനത്തിന് 200, ഫ്ലാഷ് ലൈറ്റ് പോലെ ഇടക്കിടക്ക് മിന്നുന്ന ടോർച്ച് ലൈറ്റിന് പാക്കറ്റ് 100, ചെറുതും വലുതും പ്ലാസ്റ്റിക് ഇനത്തിലും പെട്ട ചക്രങ്ങൾ പത്തെണ്ണത്തിൻ്റെ പാക്കറ്റിന് 120 മുതൽ 240 രൂപവരെയും, സൈറൺ മുഴക്കുന്ന ടോർച്ചിന് 100 രൂപയുമാണ് വില.

പ്രാദേശികമായും കമ്പനികൾ അനുസരിച്ചും വിലയിൽ ചെറിയ മാറ്റങ്ങളും ഉണ്ടാകുമെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. ഫാൻസി ഐറ്റങ്ങൾക്കൊപ്പം അധികം ശബ്ദമില്ലാത്ത മാലപ്പടക്കങ്ങളും ധാരാളമായി ചിലവാകുന്നുണ്ട്. പടക്കങ്ങൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളും കനത്ത ചൂടും, കോടതി നിയന്ത്രണങ്ങ ളും പടക്കങ്ങൾ വാങ്ങുന്നതിന് പലരെയും ഭയപ്പെടുത്തുന്നുണ്ടന്നതും യാഥാർഥ്യമാണ്.

തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടയിൽ സ്ഥാനാർഥി പര്യടനത്തിൽ ഒരുക്കുന്ന സ്വീകരണ കേന്ദ്രങ്ങളിൽ പടക്കവും ഗുണ്ടും, കമ്പിത്തിരിയും ടോർച്ച് ലൈറ്റും മേശ പൂത്തിരിക്കുമെല്ലാം ആവശ്യക്കാർ കൂടുമെന്ന് പ്രതീക്ഷയിലാണ് പടക്ക വ്യാപാരികൾ.

 

Advertisment