Advertisment

മോദിയുടെ ഗ്യാരൻ്റി കോർപറേറ്റ് മുതലാളിമാർക്ക് - വി.എം. സുധീരൻ

author-image
ജോസ് ചാലക്കൽ
New Update
vm sudheeran

പാലക്കാട്: മോദിയുടെ ഗ്യാരൻ്റി കോർപറേറ്റ് മുതലാളിമാർക്കുള്ളതാണെന്നും മോദിയെയും എൻ.ഡി.എ.സർക്കാരിനെയും ജനം മടുത്തു തുടങ്ങിയെന്നും കെ.പി.സി.സി. മുൻ പ്രസിഡൻ്റ് വി.എം.സുധീരൻ. പാലക്കാട് ലോക് സഭ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കഞ്ചിക്കോട് സത്രപ്പടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി ഭരണം ജനാധിപത്യത്തെ തർത്ത് രാജ്യത്തെ എകാധിപത്യത്തിലേക്കു കൊണ്ടു പോകുകയാണ് കള്ളം പ്രചരിപ്പിക്കുക മാത്രമാണു ബി.ജെ.പി നേതാക്കളുടെ പ്രധാന ജോലി. കേരളത്തിലെ ഇടതു സർക്കാർ മോദിയുടെ സ്തുതിപാഠകരായി മാറുന്നതാണ് ഇപ്പോഴത്തെ കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.

കഞ്ചിക്കോട് സത്രപ്പടിയിൽ നടന്ന യു.ഡി.എഫ് മലമ്പുഴ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എസ്. കെ. അനന്തകൃഷണൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, കെ.എ. തുളസി, ഡി.സി. സി. പ്രസിഡൻ്റ്.എ. തങ്കപ്പൻ, പുതുശ്ശേരി മണ്ഡലം പ്രസിഡൻ്റ്.പാലാഴി ഉദയകുമാർ, എലപ്പുള്ളി മണ്ഡലം പ്രസിഡൻ്റ്.ഡി.രമേശൻ, യുത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ്.എസ്.ജയഘോഷ്, നിയോജക മണ്ഡലം പ്രസിഡൻ്റ്.എൻ.ശ്രീകുമാർ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ്.എം. രാധാകൃഷ്ണൻ, നേതാക്കളായ എ.കോയകുട്ടി, എ.ജഫാറലി, എൻ..നടരാജൻ, എൻ.മുരളിധരൻ, കെ.വി. പുണ്യകുമാരി, എ. ശിൽപ, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Advertisment