New Update
/sathyam/media/media_files/xGOQTAwDxk9JPErrmBIh.jpg)
ഒലവക്കോട്: കേശവമേനോൻ കോളനി നിവാസികൾക് സഞ്ചാര സ്വാതന്ത്ര്യം നഷ്ടമാക്കി വാട്ടർ അതോറട്ടി കുഴിച്ച ചാൽ രാത്രി തന്നെ അധികൃതർ മൂടി. യാതൊരു മുന്നറിയിപ്പും കൂടാതെ വാട്ടർ അതോറിട്ടി ഇങ്ങനെ ചാൽ കോരിയത് വീടുകളിൽ നിന്നും വാഹനം ഇറക്കാനോ നടന്നു പോകാൻ പോലുമോ കഴിഞ്ഞിരുന്നില്ല.
Advertisment
പ്രായമായവരും രോഗികളുമായവരുള്ള വീടുകളുള്ളതിനാൽ അത്യവശ്യമായി ആശുപത്രിയിലേക്ക് പോകേണ്ടി വന്നാൽ വാഹനം വരാനും ബുദ്ധിമുട്ടാണെന്ന് ജനങ്ങൾ പറഞ്ഞു. ഈ സംഭവം ഇന്നലെ റിപ്പോർട്ട് ചെയ്തത് അധികാരികളുടെ ശ്രദ്ധയിൽ പെടുകയും രാത്രി തന്നെ അധികൃതർ എത്തി
ചാൽ മൂടുകയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us