പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്നര കിലോ കഞ്ചാവ് പിടികൂടി

New Update
3 kg of canaby seased from palakkad

പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പൊതുതിരഞ്ഞെടുപ്പിനെ മുൻനിർത്തി പാലക്കാട് ആർപിഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ പ്ലാറ്റഫോം നമ്പർ മൂന്നിലുള്ള ശൗചാലയത്തിന് സമീപത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്നര കിലോ കഞ്ചാവ് പിടികൂടി. പിടികൂടിയ കഞ്ചാവിന് ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ വിലവരും. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Advertisment

എക്സൈസ് എൻഫോഴ്സ്മെൻ്റ്  ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.ജിജിപോൾ, പാലക്കാട് ആർപിഎഫ് ക്രൈം ഇൻറലിജൻസ്  വിഭാഗം എസ്.ഐ എ.പി.അജിത് അശോക് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനകളിൽ ക്രൈം ഇൻറലിജൻസ് വിഭാഗം ഹെഡ് കോൺസ്റ്റബിൾമാരായ എൻ.അശോക്, അജീഷ് ഓ.കെ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പി.അജിത്കുമാർ, പ്രിവൻ്റീവ് ഓഫീസർ രാകേഷ്.ജെ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ.രെഞ്ചു, സംഗീത.കെ.സി എന്നിവരാണുണ്ടായിരുന്നത്.

Advertisment